കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ അംബാസഡർ സ്കൂളിന് ഗോൾഡൻ പീക്കോക് പുരസ്കാരം

  • By തൻവീർ
Google Oneindia Malayalam News

ദുബായ്: ലോകോത്തര വ്യാപാര സമൂഹ സംഘടനായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സിന്റെ (ഐ.ഒ.ഡി.) ഗോൾഡൻ പീക്കോക് പുരസ്കാരം യുഎഇ-യിലെ പ്രമുഖ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനമായ അംബാസഡർ സ്കൂൾ നേടി. സാമൂഹിക നവീകരണ സംവിധാനത്തിലൂടെ വ്യത്യസ്ത സവിശേഷതകളുള്ള വിദ്യാർത്ഥികളെ സഹായിക്കാനുള്ള പദ്ധതി നടപ്പിൽ വരുത്തിയതിന്നാണ്‌ ഈ പുരസ്കാരം. ഈ നേട്ടം കൈവരിക്കുന്ന യുഎഇ-യിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് അംബാസഡർ സ്കൂൾ എന്ന് ബന്ധപ്പെട്ടവർ വാർത്താകുറിപ്പിൽ അറിയിച്ചു.

ambassador

യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഈയിടെ ദുബായിൽ നടന്ന ഐ.ഒ.ഡിയുടെ 28-ആം ലോക ബിസിനസ് ആൻഡ് ഇന്നോവേഷൻ ലീഡർഷിപ്പ് കോൺഗ്രസിൽ വച്ച് യു.എ.ഇ സഹിഷ്ണുതാ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനിൽ നിന്നും അംബാസഡർ സ്കൂളുകളുടെ വൈസ് ചെയര്മാന് കമൽ കൽവാനി പുരസ്കാരം ഏറ്റുവാങ്ങി.

English summary
Ambassador school in Dubai got golden peacock award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X