കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബ് ആന്‍ഡ് ഇന്ത്യാ സ്‌പൈസസിന്റെ പുതിയ യൂനിറ്റ് അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Google Oneindia Malayalam News

അജ്മാന്‍: ഭക്ഷ്യോല്‍പന്ന ഇറക്കുമതി രംഗത്തെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും ഭക്ഷ്യോല്‍പന്നങ്ങളുടെ സംസ്‌കരണ രംഗത്ത് ലോകത്തിലെ തന്നെ രണ്ടാമന്മാരുമായ അറബ് ആന്‍ഡ് ഇന്ത്യാ സ്‌പൈസസിന്റെ പുതിയ സംസ്‌കരണ യൂനിറ്റ് അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാല് ലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ച് കിടക്കുന്ന ഫാക്റ്ററിയില്‍ പുതുതായി ആരംഭിച്ച യൂണിറ്റില്‍ മുപ്പത്തി ആറായിരം ടണ്‍ വാര്‍ഷിക സംസ്‌കരണ ശേഷിയാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഈ പുതിയ യൂണിറ്റോടെ ഈ വര്‍ഷം മുതല്‍ തന്നെ ആയിരം മില്ല്യന്‍ വാര്‍ഷിക വിറ്റ് വരവാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എഴുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അറബ് ആന്‍ഡ് ഇന്ത്യാ സ്‌പൈസസ് ഇത്തരത്തിലെ ഗള്‍ഫിലെ തന്നെ ഏറ്റവും വലിയ യൂണിറ്റും വിവിധ രാജ്യങ്ങളില്‍ നിന്നായി ഗള്‍ഫ് മേഖലയിലേക്ക് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ റെക്കോര്‍ഡിനുടമകള്‍ കൂടിയാണ്.

arabandindiaspices-1

മേഖലയിലെ ഏറ്റവും വലിയ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് അജ്മാനില്‍ യാഥാര്‍ത്ഥ്യമാവുക വഴി ലോകത്തിലെ ഇത്തരത്തിലെ ഏറ്റവും വലിയ കമ്പനി എന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി തങ്ങള്‍ മുന്നേറിയാതായും, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകത്തെ എല്ലാ വിധ ഭക്ഷ്യ സംസ്‌കരണ സംവിധാനങ്ങളും തങ്ങളുടെ ഫാക്ടറിയില്‍ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അറബ് ആന്‍ഡ് ഇന്ത്യാ സ്‌പൈസസ് മാനേജിംഗ് ഡയറക്ട്ടര്‍ ഹരീഷ് തഹിലിയാനി പുതിയ യൂണിറ്റ് ഉദ്ഘാടന വേളയില്‍ പറഞ്ഞു.

ക്രമാനുഗതമായ മാറ്റത്തിലൂടെ യു എ ഇ യുടെ വളരുന്ന സമ്പദ്ഘടനക്കൊപ്പം മുന്നേറാന്‍ കഴുയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംഭരണ ശ്രംഖല, പ്രോസസസിംഗ് യൂനിറ്റ്, സോര്‍സിംഗ് സംവിധാനം തുടങ്ങി തങ്ങളുടെ നേരിട്ടുള്ള വിതരണ ശ്രഖംല വഴി ഉന്നത ഗുണനിലവാരം പുലര്‍ത്തിക്കൊണ്ട് തന്നെ വിലയിലും സേവനത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുക വഴി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ബ്രാന്റായി മാറാന്‍ കഴിഞ്ഞതില്‍ അഭിമാനം ഉണ്ടെന്നും ശ്രീ ഹരീഷ് തഹിലിയാനി വ്യക്തമാക്കി.

arabandindiaspices

സുഗന്ധ വ്യഞ്ജനങ്ങളും പയറ് വര്‍ഗങ്ങളുടെയും വന്‍ ശേഖരം കാനഡയില്‍ നിന്നും യു എ ഇ യിലേക്ക് ഇറക്കുമതി ചെയ്ത ആദ്യ കമ്പനി എന്ന റെക്കോഡും തങ്ങളുടെ പേരിലാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഡി പി വേള്‍ഡ് മാനേജിംഗ് ഡയറക്ട്ടരും സീനിയര്‍ വൈസ്പ്രസിഡന്റുമായ മുഹമ്മദ് അല്‍ മുഅല്ലമാണ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അറബ് ആന്‍ഡ് ഇന്ത്യാ സ്‌പൈസസ് മാനേജിംഗ് ഡയറക്ട്ടര്‍ ഹരീഷ് തഹിലിയാനി , ഡയറക്ട്ടര്‍ വിദ്യ ഹരീഷ് തുടങ്ങിയവരും മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു.

English summary
Arab And India Spices's new unit opened at Ajman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X