ഏഷ്യാനെറ്റ് റേഡിയോ ഓണവിരുന്നു ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഏഷ്യാനെറ്റ് റേഡിയോ അബുദാബിയില്‍ ഒരുക്കിയ ഓണവിരുന്നു ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാട്ടിലെ ഓണക്കാലത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് മാവേലിയെഴുന്നള്ളത്തും ഓണപ്പാട്ട് മത്സരവും തിരുവാതിരക്കളി, പുലികളി, വടം വലി തുടങ്ങിയ മത്സരങ്ങളും ജനങ്ങള്‍ക്ക് ആവശ്യം പകര്‍ന്നു.

വിഭവസമൃദ്ധമായ ഓണസദ്യ ഓണവിരുന്നിനു രുചി പകര്‍ന്നു. അബുദാബി ഐഎസ്സ്‌സി ഹാളില്‍ രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഹെഡ്ഡ് രമേഷ് പയ്യന്നൂര്‍ സ്റ്റാര്‍ ഏഷ്യാനെറ്റ് മിഡ്ഡിലീസ്റ്റ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അഞ്ജലി ദേശായി, യുഎഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍ ഡയറക്ടര്‍ കെകെ മൊയ്ദീന്‍ കോയ, ഐഎസ്സ്‌സി ആക്റ്റിംങ് പ്രസി. ജയചന്ദ്രന്‍ നായര്‍, ഐഎസ്സ്‌സി ജനറല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, കേരള സോഷ്യല്‍ സെന്റര്‍ പ്രസി.

asianet

പി പത്മനാഭന്‍, സ്മാര്‍ട്ട് ബുക്ക് കീപ്പിംങ് പ്രതിനിധി സുനില്‍, മുതിര്‍ന്ന മാദ്ധ്യമ പ്രവര്ത്തകന് ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകുന്നേരം 6 മണി മുതല്‍ നാടന്‍ കലകളും, പാട്ടും, മേളവും നിറഞ്ഞ ഓണത്താലം പരിപാടിയും അരങ്ങേറി. രമേഷ് പയ്യന്നൂര്‍, രാജീവ് കോടമ്പള്ളി, നിയാസ് ഇ-കുട്ടി, നന്ദുകാവാലം, ആന്‍ഡ്രിയ,ഗ്രീഷ്മ, രഷ്മി, ചിത്ര, നെല്‍സന്‍ പീറ്റര്‍ തുടങ്ങിയവര്‍ മത്സരങ്ങളക്ക് നേതൃത്വം നല്കി. ഓണവിരുന്നിനോടനുബന്ധിച്ച് നടന്ന പൂക്കള മത്സരത്തില്, വീണ ആന്റ് ടീം ഒന്നാം സ്ഥാനം നേടി. ഓണപ്പാട്ട് പുരുഷ വിഭാഗം മത്സരത്തില്‍ വാസുദേവ് ഒന്നാം സ്ഥാനവും സ്ത്രീകളുടെ ഓണപ്പാട്ട് മത്സരത്തില്, ദുര്‍ഗ ഒന്നാം സ്ഥാനവും, നേടി.തിരുവാതിരക്കളിയില്, ഡിഡിഎ അബുദാബി ഒന്നാം സ്ഥാനവും നേടി. , പുലികളിയില്, അക്വ ടീമിനാണ് ഒന്നാം സ്ഥാനം. വടം വലി മത്സരത്തില്‍ മലബാര്‍ അബുദാബി ജേതാക്കളായി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Asianet Radio's onam celebration got popular for its particiaption

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്