കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴോം മൂലക്കാരുടെ സ്വന്തം ജബ്ബാര്‍ക്ക നാട്ടിലേക്ക് മടങ്ങുന്നു

Google Oneindia Malayalam News

ദുബായ്: 37 വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍ കണ്ണൂര്‍ ജില്ലയിലെ ഏഴോം മൂലയിലുള്ള ബി.അബുല്‍ ജബ്ബാര്‍ നാട്ടിലേക്ക് മടങ്ങുന്നു. 1979ല്‍ അബൂദാബിയില്‍ വിമാനം ഇറങ്ങിയെങ്കിലും ദുബായിലായിരുന്നു താമസം. ഒരു വര്‍ഷക്കാലം ജോലിക്ക് വേണ്ടി യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ കറങ്ങേണ്ടി വന്ന ജബ്ബാരിക്കയെ തേടിയെത്തിയത് മിനിസ്ടി ഓഫ് ഇലക്ട്രിസിറ്റിയിലെ ജോലിയായിരുന്നു.

ഉമ്മുല്‍ഖുവൈന്‍ ഓഫീസിലായിരുന്നു തുടക്കം. 6 മാസത്തെ ഉമ്മുല്‍ഖുവൈന്‍ വാസത്തിനു ശേഷം അബുദാബി, ദുബായ് ഒഴിച്ച് യു.എ.ഇയുടെ വിവിധ പ്രദേശങ്ങളില്‍ 6 വര്‍ഷത്തോളം ഈ വകുപ്പില്‍ ജോലി ചെയ്തതിനു ശേഷമാണ് ദുബായിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തില്‍ ജോലിക്ക് പ്രവേശിക്കുന്നത്. 20 വര്‍ഷത്തോളം അവിടെ ജോലി ചെയ്തതിനു ശേഷം 10 വര്‍ഷത്തോളമായി എ.വി.എസ് ഗ്രൂപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു.

jabbarika

ജോലി കഴിഞ്ഞതിന് ശേഷം കിട്ടുന്ന സമയം സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ചിരന്തന സാംസ്‌ക്കാരിക വേദി, ഇന്‍ക്കാസ്, ഏഴോം മൂല വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനയിലെ അംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു ജബ്ബാറിക്ക. ദുബായില്‍ ആദ്യമായി എത്തിയപ്പോള്‍ സമപ്രായക്കാര്‍ ഇല്ലാത്തതും, തുടക്കത്തില്‍ ജോലി ലഭിക്കാത്തതിലും വലിയ മനപ്രയാസം നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ ഇന്നത്തെ തലമുറ എല്ലാ അര്‍ത്ഥത്തിലും ഭാഗ്യം ചെയ്തവരാണെന്ന് ജബ്ബാര്‍ക്ക പറയുന്നു. കുട്ടികളോടും വലിയവരോടും ഒരു പോലെ ഇണങ്ങിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനുള്ള പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഭാര്യ സി.പി. മെഹറുന്നിസ ഏക മകന്‍ ജംഷിന്‍ സൗദി അറേബ്യയില്‍ എന്‍ജിനിയറായി ജോലി ചെയ്യുന്നു.

ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍ വിദേശികളോട് കാണിക്കുന്ന താല്‍പര്യമാണ് ഈ നാട് വിട്ട് സ്വന്തം മാതൃ രാജ്യത്തേക്ക് പോകാന്‍ ചിലര്‍ മടിക്കുന്നതെന്നും ഈ രാജ്യത്തോടും ഇവിടെ പൗരന്മാരോടും എന്നും കടപ്പാടുള്ളവനായിരിക്കും താനെന്നും ജബ്ബാര്‍ക്ക പറഞ്ഞു.

English summary
B Abdul Jabbar to native after 37 years of expatriate life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X