ബൈജൂസ് ലേണിംങ് ആപ്പ് മലയാളത്തിലും എത്തുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ് : ടെക്നോളജിയുടെ വളർച്ച വിദ്യാർത്ഥികളുടെ പഠന രീതിയുമായി ബന്ധപ്പെടുത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ മലയാളി തൻറെ കണ്ടുപിഠിത്തം ലോക ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തയ്യാറെടുക്കുന്നു. കണ്ണൂർ അഴീക്കോട് സ്വദേശിയായ ബൈജു എന്ന ചെറുപ്പക്കാരനാണ് ടെക്നോളജിയുടെ വളർച്ചയ് ക്കൊപ്പം സഞ്ചരിച്ച് തൻറെതായ വിപണി കണ്ടെത്തിയിരിക്കുന്നത്. ബൈജു ലേണിംങ് ആപ്സ് എന്ന ആപ്ലീക്കേഷൻ ഇന്ന് ഏതാണ്ട് 1.2 കോടി കുട്ടികളുമായാണ് ആശയ വിനിമയം നടത്തി കൊണ്ടിരിക്കുന്നത്.

മലപ്പുറം പൊന്നാനി സ്‌കൂളില്‍ മകന് എംആര്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്തതില്‍ പ്രതിഷേധിച്ച് പിതാവ് പ്രധാനാധ്യാപകനെ മര്‍ദ്ധിച്ചു

പൊതുവെ പഠിക്കാൻ പ്രയാസമായ ശാസ്ത്ര, ഗണിത വിഷയങ്ങളെ മികച്ച രീതിയിൽ ഗ്രാഫിക്സ് സംവിധാനത്തോടെ കുട്ടികളുമായി സംവദിക്കാൻ കഴിയുന്നതാണ് ആപ്പിൻറെ വിജയം. നൂറ് തവണ പറഞ്ഞ് കേട്ടത് മനസ്സിൽ തങ്ങുന്നതിലും വേഗത്തിൽ ഒരു തവണ കണ്ട കാഴ്ച കുട്ടികളിൽ മനസ്സിൽ ആഴത്തിൽ പതിയുന്നു എന്ന വാസ്തവം തിരിച്ചറിഞ്ഞതാണ് ഇത്തരത്തിലുള്ള ഒരു ആപ്പിൻറെ പിറവിക്ക് പിന്നിലെ രഹസ്യം.

byjuslearningapp

നിലവില്‍ ഇംഗ്ലീഷ് ഭാഷയിൽ മാത്രം പുറത്തിറക്കിയിട്ടുള്ള ആപ്ലീക്കേഷൻ ഹിന്ദിയിലും അറബിയിലും മറ്റ് അന്താരാഷ്ട്ര ഭാഷയിലും പുറത്തിറക്കുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. കൂടുതൽ താമസിയാതെ മലയാളിത്തിലും ഇന്ത്യയിലെ മറ്റ് പ്രാദേശിക ഭാഷകളിലും നിലവിലെ ശാസ്ത്ര, ഗണിത വിഷയങ്ങൾക്ക് പുറമെയുള്ള വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണെന്നും കന്പനി സ്ഥാപക സിഇഒ ബൈജു രവീന്ദ്രൻ വൺ ഇന്ത്യാ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

English summary
Baiju's learning app in malayalam also

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്