കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീസണില്‍ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടരുത്: യുഎഇ കെഎംസിസി

Google Oneindia Malayalam News

ദുബായ്: സീസണ്‍ സമയത്ത് കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണമായോ ഭാഗികമായോ അടച്ചിടാനുള്ള നീക്കം പിന്‍വലിക്കണമെന്ന് യുഎഇ കെഎംസിസി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മെയ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

നാട്ടിലേക്കും ഗള്‍ഫിലേക്കുമുള്ള യാത്രക്കാരെയും ഹജ്ജ്, ഉംറ തീര്‍ത്ഥാടകരെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ തീരുമാനം. റമദാനും പെരുന്നാളുകളും ഓണവുമടക്കം നിരവധി വിശേഷദിവസങ്ങള്‍ ഈ കാലയളവിലുണ്ട്. സെപ്തംബര്‍ പകുതിയോടുകൂടിയാണ് ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുക. മലബാര്‍ മേഖലയിലെ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇതുമൂലം പ്രതിസന്ധിയിലാവുക.

Dubai KMCC

നിയന്ത്രണ കാലത്ത് സൗദി എയര്‍ലൈന്‍സിന്റെയും എമിറേറ്റ് എര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെയ്ക്കാനാണ് സാധ്യത. കരിപ്പൂരിനു പകരം കൊച്ചിയില്‍ വിമാനം ഇറങ്ങുന്നത് മലബാറുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടാകും. കോഴിക്കോട് വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഡനീക്കമാണിതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹീം എളേറ്റില്‍, എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുല്ല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Withdraw the decision to partially close the Calicut International Airport, Says Dubai KMCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X