കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലുടനീളം ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശ്യംഖലയുമായി സി.വി ഗ്രൂപ്പ്‌

Google Oneindia Malayalam News

ദുബായ്: ഭക്ഷ്യ ഭക്ഷ്യേതര ഉല്‍പന്നങ്ങളുടെ മൊത്തചില്ലറ വില്‍പന രംഗത്ത് വന്‍ പദ്ധതികളുമായി ദുബായിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ സി.വി ഗ്രൂപ്പ് വിപണിയില്‍ തങ്ങളുടെ ശക്തമായ സാനിധ്യം നിലനിര്‍ത്താന്‍ തയ്യാറെടുക്കുന്നതായി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ സി.വി മുജീബ് ദുബായിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗുണമേന്മയാര്‍ന്ന പഴങ്ങളും പച്ചക്കറികളും നേരിട്ടെത്തിച്ച് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിപണി കീഴടക്കാനാണ് ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. നിലവില്‍ ഗ്രീന്‍ബെല്‍ട്ട് ഫുഡ്സ്റ്റഫ്, ഗ്രീന്‍ ബെല്‍റ്റ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍, ഫ്‌ളോറല്‍ ഫ്രൂട്ട് എല്‍.എല്‍.സി, ഗാര്‍ഡന്‍ ഇന്റര്‍നാഷണല്‍ ഫ്രൂട്ട് എല്‍.എല്‍.സി മലബാര്‍ ട്രേഡിംങ് കമ്പനി തുടങ്ങി അഞ്ചോളം കമ്പനികള്‍ വിപണിയില്‍ സജീവമാണ്.

cvgroup

പുതിയ പദ്ധതി പ്രകാരം ഈ അഞ്ച് കമ്പനികളെയും ഗ്രൂപ്പിന് കീഴില്‍ അണിനിരത്തി മികച്ച വിപണി കൈയ്യടക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായി അത്യാധുനിക സംവിധാനത്തിലുള്ള കോര്‍പ്പറേറ്റ് ഓഫീസ് ദുബൈ ഗര്‍ഹൂദില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഗ്രൂപ്പ് ചെയര്‍മാന്‍ അറിയിച്ചു. പഴങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, മാംസം തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ സ്വന്തം ബ്രാന്‍ഡുകളായി വിപണിയിലിറക്കും.

ഗ്രൂപ്പിന് കീഴില്‍ ആരംഭിക്കുന്ന റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും, ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും ഉല്‍പന്നങ്ങള്‍ മിതമായ വിലയില്‍ ഉപഭോക്താക്കളിലെത്തിക്കും. യു.എ.ഇ ല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്കായുള്ള സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. കൂടുതല്‍ താമസിയാതെ എല്ലാ ഗള്‍ഫ് നാടുകളിലും ഗ്രൂപ്പിന് കീഴിലുള്ള ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുജീബ് വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗുണനിലവാരമുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതിയും കയറ്റുമതിയും ചെയ്യാനാകുന്ന ഗ്ലോബല്‍ നെറ്റ് വര്‍ക്കിങ് സൗകര്യം ഗ്രൂപ്പിനുണ്ട്. ഇന്ത്യ, യുഎഇ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, യെമന്‍, ആഫ്രിക്ക, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങളുമായി മികച്ച വാണിജ്യ വിനിമയ ബന്ധമാണ് ഗ്രൂപ്പിനുള്ളത്.

അതാത് രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുമായി സഹകരിച്ച് ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് മാനേജര്‍ ജാസിം അലി, ഗ്രൂപ്പ് മാനേജര്‍ ഇര്‍ഷാദ് പുല്ലാട്ടില്‍, ഓപ്‌റേഷന്‍സ് മാനേജര്‍ കെ.എം. സുഹൈല്‍, കയറ്റുമതി ഇറക്കുമതി വിഭാഗം തലവന്‍ മുസമ്മില്‍, അഡ്മിന്‍ മാനേജര്‍ ആസിഫലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
CEVE group extends their Online supermarket chain to all Gulf countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X