ഖത്തറില്‍ അനധിക്രതമായി നടത്തുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു.
ഖത്തര്‍: ഇന്റര്‍നെറ്റിലും പത്രങ്ങളിലും വ്യാപകമായി പരസ്യം നല്‍കി അനധിക്രതമായി നടത്തുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കെതിരെ അധിക്രതര്‍ നടപടി കര്‍ശനമാക്കുന്നു.
ഇത്തരം കേന്ദ്രങ്ങള്‍ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നും അധിക്രതര്‍ അറിയിച്ചു. അറിബിക്ക് പത്രങ്ങളില്‍ കുട്ടികളെ ചേര്‍ക്കുവാനുള്ള പരസ്യം നല്‍കിയത് ശ്രദ്ദയില്‍പ്പെട്ടതാണ് ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് അന്യേഷണം നടത്താന്‍ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിന് കീഴിലെ കുടുംബ വികസന വകുപ്പിന്റെ അനുമതിയോടെ മാത്രമെ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു എന്നാണ് നിയമം.

എന്നാല്‍ വീടുകള്‍ കേന്ദ്രീകരിച്ച് പോലും ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധിക്ത്രര്‍ നടത്തിയ അന്യേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കടുത്ത നിയമ ലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
യാതൊരു സുരക്ഷാ മുന്‍കരുതലും സ്വീകരിക്കാതെയാണ് പല കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനാണ് മന്ത്രാലയം നടപടി കര്‍ശനമാക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പുതിയ തീരുമാനം മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് വന്‍ തിരിച്ചടിയാവും. പലരും ജോലിക്ക് പോകുമ്പോള്‍ കുട്ടികളെ ഏല്‍പ്പിക്കുന്നത് ഇത്തരം കേന്ദ്രങ്ങളിലാണ്. അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെ അപേക്ഷിച്ച് ഫീസ് കുറയുമെന്നതാണ് പലരേയും ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്.












Click it and Unblock the Notifications