ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഢ്യവുമായി കോസ്മോസ് സ്പോർട്സും

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ആരോഗ്യ മേഖലയിലും കായിക ക്ഷമതയിൽ ദുബായിയെ ലോകത്തെ മികച്ച നഗരമാക്കിമാറ്റുന്നതിന് ദുബായ് കിരീടാവകാശിയും ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ  റാഷിദ് അൽ മക്തും പ്രഖ്യാപിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഢ്യവുമായി പ്രമുഖ സ്പോർട്സ് ഉപകരണ വിതരണ സ്ഥാപനമായ കോസ്മോസ് സ്പോർട്സും സജീവമായി  രംഗത്ത്.

അവിവാഹിതരെ കെട്ടുകെട്ടിച്ച് ഷാര്‍ജ; ആളൊഴിഞ്ഞ സ്ഥലത്തേക്ക്!! പോലീസ് പിന്നാലെ, സുല്‍ത്താനും

കഴിഞ്ഞ ദിവസം ദുബായ് കറാമയിൽ ഉൽഘാടനം ചെയ്ത കോസ്മോസ്‌ ഷോറൂമിലെ ജീവനക്കാരും മനോജ്‌മെന്റുമാണ്‌ സ്ഥാപനത്തിൽ വെച്ച്  എല്ലാ ദിവസവും വ്യായാമപ്രവർത്തനങ്ങളിൽ പങ്കെടുത്തു ചലഞ്ചിന്‍റെ വെല്ലുവിളി ഏറ്റടുത്തിരിക്കുന്നത്. ചലഞ്ചിന്‍റെ രണ്ടാം ദിവസമാണ്‌ കോസ്മോസ് സ്പോർട്സ് പ്രമുഖ ഇന്ത്യൻ ടെന്നീസ്‌ താരം താരം സാനിയ മിർസ കറാമയിൽ ഉൽഘാടനം ചെയ്തത് .

thanveer

ഇന്ത്യയിലെ മികച്ച മൾട്ടി ബ്രാൻഡ് സ്പോർട്സ് ആൻഡ് ഫിറ്റ്നസ് ഷോറൂമുകളിൽ ഒന്നായ ഇവർ കറാമ പോസ്റ്റ്‌ ഓഫിസിന് എതിർ വശമാണ് തുറന്നിരിക്കുന്നത്. പെതുജനങ്ങള്‍ക്ക് ചലഞ്ചിന്‍റെ ഭാഗമാകാന്‍ വേണ്ടി പ്രമുഖ സ്പോർട്സ് ബ്രാൻഡുകളും ഏറ്റവും മിതമായ വിലയിൽ ജനങ്ങളിലേക്ക് എത്തിച്ചും ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി വിപണന രംഗത്തും ഇവര്‍ സജീവമാണ്.യു എ ഇ -  സ്വദേശികളേയും  വിദേശികളേയും  ഒരു പോലെ സന്തുഷ്‌ടറാക്കുന്ന രീതിയിലാണ് അവരുടെ ഇഷ്ടബ്രാന്‍ടുകള്‍  കോസ്മോസ് സ്പോര്‍ട്സ് പരിചയപ്പെടുത്തുന്നതെണ് കോ -ചെയര്‍മാന്‍ എ കെ ഫൈസല്‍ പറഞ്ഞു

English summary
Cosmos sports with solidarity to the Dubai Fitness Challenge

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്