നിയമത്തിന് പുല്ലുവില; എമിഗ്രേഷന്‍ ഓഫീസറുടെ നിയമങ്ങളാണ് വിമാനത്താവളങ്ങളില്‍ നടപ്പാക്കുന്നതെന്ന് പരാതി
ദുബായ്: സന്ദര്‍ശന വിസയില്‍ ദുബായിലേക്ക് വരികയായിരുന്ന കണ്ണൂര്‍ പാലക്കോട് സ്വദേശിയെ വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ ചെക്ക് (ഇ സി എന്‍ആര്‍) ഇല്ല എന്ന പേരില്‍ യാത്ര മുടക്കിയത് വന്‍ പ്രതിഷേധത്തിന് കാരണമായി. ഡിസംബര്‍ 15ന് കോഴിക്കോട് വിമാനത്താവളം വഴി ദുബായിലേക്ക് പുറപ്പെട്ട കണ്ണൂര്‍ സ്വദേശി സത്താര്‍ എന്ന യുവാവിനാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ തെറ്റായ നടപടി മൂലം യാത്ര നഷ്ടമായത്.
സഹോദരിയെ സന്ദര്‍ശിക്കാനായി ദുബായിലേക്ക് വരുകയായിരുന്ന സത്താര്‍ സന്ദര്‍ശന വീസ, പാസ്‌പോര്‍ട്ട് റീട്ടേണ്‍ ടിക്കറ്റ് മുതലായവ ഹാജരാക്കിയെങ്കിലും ഉദ്യോഗസ്ഥന്‍ യാത്ര നിഷേധിക്കുകയായിരുന്നുവെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ മുഖേന വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

തൊഴില്‍ വീസയില്‍ അല്ലാതെ പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ചെക്കിംഗ് നിര്‍ബന്ധമല്ലായെന്ന നിയമം നിലനില്‍ക്കയാണ് എമിഗ്രേഷന്‍ ഓഫീസറുടെ നടപടി. ഇതുമൂലം സത്താറിന് അമ്പതിനായിരം ഇന്ത്യന്‍രുപയോളം നഷ്ടമായെന്നും ബന്ധപ്പെട്ട ഉദ്യേഗസ്ഥനില്‍ നിന്നും തുക ഇടാക്കി കൊടുക്കണമെന്നും ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ ആവിശ്യപ്പെട്ടു.
സാധരണക്കാരായ പ്രവാസികളെ അടുത്തകാലത്തായി കോഴിക്കോട് വിമാനത്താവളത്തില്‍ എമിഗ്രേഷന്‍, കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി കേന്ദ്ര വിദേശ കാര്യ വകുപ്പ് മന്ത്രി സുഷമസ്വരാജ,് കസ്റ്റംസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അരുണ്‍ ജറ്റ്‌ലി എന്നിവര്‍ക്ക് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി, ജനറല്‍ സെക്രട്ടറി അഡ്വ: കെ എസ് അരുണ്‍, സെക്രട്ടറി അഡ്വ: രശ്മി ആര്‍ മുരളി, അഡ്വ: ജാസ്മിന്‍ ഷമീര്‍ എന്നിവര്‍ മുഖേന നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications