കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് കെഎംസിസി യുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ശ്രദ്ധേയമാവുന്നു

Google Oneindia Malayalam News

ദുബായ്: ചുരുങ്ങിയ ചെലവില്‍ മികച്ച ചികിത്സ എന്ന ആശയവുമായി ദുബായ് കെ.എം.സി.സി മൂന്ന് വര്‍ഷമായി നടത്തിവരുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി മാറുന്നു. യു.എ.ഇയിലും നാട്ടിലും ചികിത്സാ സൗകര്യവും ആനുകൂല്യവും ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ദതി തയ്യാറാക്കിയിരിക്കുന്നത്. തുംബൈ ഗ്രൂപ്പ് ആഫി നെറ്റ്‌വര്‍ക്ക് സഹകരണത്തോടെ തകാഫുല്‍ എമിറാത്ത് ഇന്‍ഷൂറന്‍സിന്റെ ഒന്നര ലക്ഷം ദിര്‍ഹമിന്റെ വാര്‍ഷിക പരിധിയില്‍ മുന്‍കാല രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സയാണ് ലഭ്യമാക്കുന്നത്.

ഡോക്ടറുടെ പരിശോധനായിനത്തില്‍ 20 ശതമാനം (പരമാവധി 25 ദിര്‍ഹം) നല്‍കിയാല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. ദുബായ് ആരോഗ്യ മന്ത്രാലയം 2016 ജൂണ്‍ മുതല്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വിസ പുതുക്കാനും മറ്റ് ചികിത്സാ സൗകര്യങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനകരമാകും.

health-insurance

ദുബായ് ഹെല്‍ത്ത് അഥോറിറ്റിയുടെ അംഗീകൃത ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും നിയമപരമായ ആനുകൂല്യങ്ങളോട് കൂടിയ പ്ലാനാണ് നല്‍കുന്നത്. ദുബായ് കെ.എം.സി.സി അംഗങ്ങളെയും അനുഭാവികളെയും അവരുടെ കുടുംബങ്ങളെയുമാണ് പ്രാഥമികമായി ലക്ഷ്യമിടുന്നതെങ്കിലും 60 വയസിന് താഴെയുള്ള അബുദാബി വിസ ഒഴികെയുള്ള ആര്‍ക്കും ഈ ഇന്‍ഷൂറന്‍സില്‍ ചേരാവുന്നതാണ്.

ഇതില്‍ അംഗമാവുന്നവര്‍ക്ക് 650ല്‍പരം മെഡിക്കല്‍ സ്ഥാപനങ്ങളില്‍ (ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍, ഫാര്‍മസികള്‍) സേവനം ലഭ്യമായിരിക്കും. ദുബായ് കെ.എം.സി.സിയുടെ മൈ ഹെല്‍ത്ത് നടപ്പാക്കുന്ന ഇതിന്റെ കാലയളവ് 2016 മെയ് മുതല്‍ 2017 മെയ് വരെയാണ്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ദുബായ് കെ.എം.സി.സി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04 2727773

English summary
Dubai KMCC's medical insurance scheme a big relief for expartiates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X