കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡുകള്‍ ഇനി മുതല്‍ ദുബായ് മുനിസിപ്പാലിറ്റിയില്‍ നിന്ന് ലഭിക്കില്ല

പ്രവാസികള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡുകള്‍ ഇനി മുതല്‍ ദുബായ് മുനിസിപ്പാലിറ്റിയില്‍ നിന്ന് ലഭിക്കില്ല

  • By Desk
Google Oneindia Malayalam News

ദുബായ്: പ്രവാസികള്‍ക്ക് ഇനി മുതല്‍ ജോലി സംബന്ധമായ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തി ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കാനുള്ള അധികാരം ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് മാത്രം. ഈ സേവനം ഞായറാഴ്ച മുതല്‍ മുനിസിപ്പാലിറ്റിയുടെ ക്ലിനിക്കുകളില്‍ നിന്ന് ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡ് വിതരണം കേന്ദ്രീകൃതമാക്കുന്നതിന്റെ ഭാഗമായാണ് ദുബായ് ഭരണകൂടം ഈ തീരുമാനമെടുത്തത്.

പുതിയ കാര്‍ഡ് എടുക്കുക, നിലവിലുള്ളത് പുതുക്കുക, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, രോഗമില്ല എന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുക തുടങ്ങിയ ക്ലിനിക്കുകള്‍ വഴിയുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക ട്വിറ്റര്‍ സന്ദേശത്തില്‍ ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. അതേസമയം നിലവില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് ഈസേവനങ്ങള്‍ ലഭ്യമാക്കും.

ഇതുവരെ മുനിസിപ്പാലിറ്റിയുടെ പൊതു ആരോഗ്യ സേനവ വിഭാഗം നടത്തിയിരുന്ന ആരോഗ്യപരിശോധനകള്‍ ഇനി മുതല്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി നിര്‍വഹിക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കി. ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തിറക്കിയ 17/2017 നമ്പര്‍ ഉത്തരവ് പ്രകാരമാണിത്. ദേരയിലെയും വര്‍സാനിലെയും ക്ലിനിക്കുകളില്‍ ഓരോ ദിവസവും 2000ത്തിലേറെ പ്രവാസികളാണ് തൊഴില്‍ വിസയ്ക്കാവശ്യമായ ആരോഗ്യ കാര്‍ഡിനായി എത്താറുള്ളത്. ഇനി മുതല്‍ ഇവര്‍ ഹെല്‍ത്ത് അതോറിറ്റി ആസ്ഥാനത്തേക്ക് ഇതിനായി പോവേണ്ടി വരും.

dubai-map-25-1503636579.jpg -Properties


ഹോട്ടലുകള്‍, കഫ്റ്റീരിയകള്‍ തുടങ്ങി ഭക്ഷണ വിതരണശാലകളിലെ തൊഴിലാളികള്‍, സലൂണ്‍ ജീവനക്കാര്‍, ബ്യൂട്ടീഷ്യന്‍മാര്‍, ബാര്‍ബര്‍മാര്‍, നഴ്‌സറികളിലെയും കിന്റര്‍ഗാര്‍ട്ടനിലെയും ജീവനക്കാര്‍, ആരോഗ്യ ക്ലബ്, ഫിറ്റ്‌നെസ് സെന്റര്‍, സ്പാ എന്നിവിടങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ഹെല്‍ത്ത് കാര്‍ഡ് ആവശ്യമായിട്ടുള്ളത്. 2010ലും സമാനമായ തീരുമാനം ഉണ്ടായിരുന്നുവെങ്കിലും പൊതുജനങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുനിസിപ്പാലിറ്റി ക്ലിനിക്കുകളില്‍ സേവനം തുടരുകയായിരുന്നു.

English summary
Dubai Municipality clinics will stop conducting occupational health and other medical tests for residency visas from Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X