കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് യുദ്ധം തുടങ്ങി; ഭക്ഷണം പാഴാക്കുന്നതിനെതിരെ

ദുബായ് യുദ്ധം തുടങ്ങി; ഭക്ഷണം പാഴാക്കുന്നതിനെതിരെ

  • By Desk
Google Oneindia Malayalam News

ദുബായ്: ഇത്തവണത്തെ ലോക ഭക്ഷ്യ ദിനത്തില്‍ പുതിയൊരു യുദ്ധമുഖം തുറക്കുകയാണ് ദുബായ് ഭരണകൂടം. ഭക്ഷണവും ഭക്ഷ്യസാധനങ്ങളും പാഴാക്കുന്നതിനെതിരേ #ZeroFoodWaste എന്ന ഹാഷ്ടാഗോടെയാണ് യുഎഇ ഫുഡ്ബാങ്ക്, ദുബായ് മുനിസിപ്പാലിറ്റി എന്നിവ ചേര്‍ന്ന് പുതിയ കാംപയിന്‍ ആരംഭിച്ചിരിക്കുന്നത്.

എല്ലാ 12 അക്ക നമ്പറും ആധാര്‍ അല്ല, നിങ്ങളുടെ അധാര്‍ നമ്പര്‍ അസാധുവാണോ..? എങ്ങനെ അറിയാം?

എല്ലാ തലങ്ങളിലും ശ്രദ്ധ വേണം

എല്ലാ തലങ്ങളിലും ശ്രദ്ധ വേണം

ഭക്ഷ്യസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളായാലും കൈകാര്യം ചെയ്യുന്ന വ്യാപാര കേന്ദ്രങ്ങളായാലും ഉപയോഗിക്കുന്ന വ്യക്തികളായാലും അവ പാഴാക്കിക്കളയരുതെന്ന സന്ദേശമാണ് പുതിയ കാംപയിനിലൂടെ അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില്‍ എല്ലാ ഓരോ വ്യക്തിക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്ന് ദുബയ് മുനിസിപ്പാലിറ്റി ഹെല്‍ത്ത്-സെയ്ഫ്റ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ ഖാലിദ് മുഹമ്മദ് ഷരീഫ് പറഞ്ഞു. കൃഷിയിടങ്ങളിലും ഫാക്ടറികളിലും നടക്കുന്ന തെറ്റായ രീതികള്‍ ഭക്ഷ്യസാധനങ്ങള്‍ ജനങ്ങളിലെത്തുന്നതിനു മുമ്പ് തന്നെ നശിക്കാന്‍ കാരണമാവുന്നുണ്ടെന്നും ഇവയൊക്കെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു.

സാധനങ്ങള്‍ വാങ്ങല്‍, പാചകം ചെയ്യല്‍

സാധനങ്ങള്‍ വാങ്ങല്‍, പാചകം ചെയ്യല്‍

വ്യക്തിയോ വ്യാപാര സ്ഥാപനമോ ആവട്ടെ, ഭക്ഷണ സാധനങ്ങള്‍ പാഴാവാതെ നോക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ദുബയ് മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ വിദഗ്ധന്‍ ബഷീര്‍ ഹസന്‍ യൂസുഫ് പറഞ്ഞു. ഓരോ വീട്ടിലും ഭക്ഷണം വെയിസ്റ്റാവുന്നതിനെതിരേ നടപടികള്‍ കൈക്കൊള്ളണം. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴും ഇക്കാര്യത്തില്‍ ശ്രദ്ധ വേണം. പെട്ടെന്ന് കേടാവുന്ന പച്ചക്കറി, പഴവര്‍ഗങ്ങള്‍ പോലുള്ള സാധനങ്ങള്‍ അത്യാവശ്യത്തിന് മാത്രമേ വാങ്ങാവൂ. അല്ലാത്ത പക്ഷം വീട്ടില്‍ കിടന്ന് അവ ചീഞ്ഞുനാറുകയാണ് ചെയ്യുക- അദ്ദേഹം പറഞ്ഞു.

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗം

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗം

ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുകയെന്നതും ഭക്ഷണസാധനങ്ങള്‍ പാഴാക്കാതിരിക്കുകയെന്നതും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഭക്ഷ്യസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ വെള്ളം, മണ്ണ് ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങള്‍ കൂടുതലായി ചൂഷണം ചെയ്യപ്പെടും. പരിസ്ഥിതി സംരക്ഷണം, ഊര്‍ജ സംരക്ഷണം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളും ഇതുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

വിവിധ തരം മല്‍സരങ്ങള്‍

വിവിധ തരം മല്‍സരങ്ങള്‍

കാംപയിന്റെ ഭാഗമായി വിവിധ തരം മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയാണ് ദുബയ് ഭരണകൂടം. ഭക്ഷണ സാധനങ്ങള്‍ ഉപയോഗശൂന്യമാവുന്നത് തടയാനുള്ള നൂതന ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവസരമുണ്ട്. www.foodsafetydubai.com എന്ന വെബ്‌സൈറ്റിലെ #ZeroFoodWaste എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് തങ്ങളുടെ ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്. മികച്ച ആശയങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. നവംബറില്‍ നടക്കുന്ന പതിനൊന്നാമത് ദുബയ് അന്താരാഷ്ട്ര ഫുഡ് സേഫ്റ്റി കോണ്‍ഫറന്‍സില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഈ രംഗത്തെ പുതിയ ആശയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുവാനുള്ള അവസരവും ലഭിക്കും.

സ്‌കൂളുകള്‍ക്കും പങ്കെടുക്കാം

സ്‌കൂളുകള്‍ക്കും പങ്കെടുക്കാം

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് നടക്കുന്ന മല്‍സരങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ട്. ഭക്ഷ്യ സുരക്ഷ, ഭക്ഷണം പാഴാക്കാതിരിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ആകര്‍ഷകമായ പോസ്റ്ററുകളും വീഡിയോകളും ഉണ്ടാക്കി സമര്‍പ്പിക്കാം. ഭക്ഷണ മാലിന്യം കുറയ്ക്കുന്നതിന് ഫലപ്രദമായ രീതികള്‍ അവലംബിക്കുന്ന ഹോട്ടലുകള്‍ക്കും പ്രത്യേക അംഗീകാരം നല്‍കും. പ്രവാസികള്‍ക്കും അവരുടെ സംഘടനകള്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും ദുബയ് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

English summary
Dubai is beginning a new war against food waste on Monday to mark World Food Day 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X