കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് എന്തുപറ്റി? പണംവരവ് കുറഞ്ഞു; അയച്ചത് 1133 കോടി റിയാല്‍...

Google Oneindia Malayalam News

റിയാദ്: ലക്ഷക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന രാജ്യം കൂടിയായി സൗദിയെ കണക്കാക്കുന്നു. വിദേശികളുടെ എണ്ണം കുറയ്ക്കാനും സ്വദേശികള്‍ക്ക് കൂടുതലായി ജോലി അവസരങ്ങള്‍ ഒരുക്കാനും സൗദി ഭരണകൂടം വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്.

സ്വദേശിവല്‍ക്കരണം 2030 അകുമ്പോഴേക്കും സമ്പൂര്‍ണമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം. ഇതിനിടെയാണ് സൗദിയിലെ പ്രവാസികള്‍ സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം...

1

1133 കോടി റിയാല്‍ ആണ് സൗദിയിലെ പ്രവാസികള്‍ മാതൃരാജ്യത്തേക്ക് അയച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ മാസത്തിലെ മാത്രം കണക്കാണിത്. കഴിഞ്ഞ വര്‍ഷം സെപ്തംബറുമായി കണക്കാക്കുമ്പോള്‍ ഈ സംഖ്യ വളരെ കുറഞ്ഞുവരികയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 1335 കോടി റിയാലാണ് സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചിരുന്നത്.

2

നിയപരമായ വഴികളിലൂടെ നാട്ടിലേക്ക് പ്രവാസികള്‍ അയച്ച പണത്തിന്റെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, മണി എക്‌സ്‌ചേഞ്ചുകള്‍ എന്നിവ വഴിയുള്ള ഇടപാടുകളാണിത്. അല്ലാത്ത വഴിയും പ്രവാസികള്‍ പണം നാട്ടിലേക്ക് അയക്കുന്നുണ്ട്. എന്നാല്‍ ഇവ നിയമപരമല്ല. മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് കുറ്റകരവുമാണ്.

3

202 കോടി റിയാലിന്റെ കുറവാണ് പ്രവാസികളുടെ പണം അയക്കലില്‍ വന്നിരിക്കുന്നത്. അതായത്, 15.1 ശതമാനം ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെയും കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെയും കണക്കുകള്‍ താരതമ്യം ചെയ്താല്‍ 12 ശതമാനം കുറവ് വന്നിട്ടുണ്ട്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 3485 കോടി റിയാല്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചു. കഴിഞ്ഞ വര്‍ഷം ഇത് 3960 കോടി റിയാലായിരുന്നു.

4

2022ല്‍ ജനുവരി മുതല്‍ സെപ്തംബര്‍ വരെ സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 11140 കോടി റിയാലാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 492 കോടി റിയാലിന്റെ കുറവുണ്ട്. എന്തുകൊണ്ടാണ് ഇത്രയും കുറവ് സംഭവിക്കുന്നത് എന്നതിന് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ സൗദിയിലെ പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചുവെന്നാണ് കണക്കാക്കുന്നത്.

5

സൗദിയില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങാന്‍ പ്രത്യേക ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ഒട്ടേറെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ചു. മറ്റു പല ജോലികളിലും സ്വദേശികളുടെ നിശ്ചിത എണ്ണം ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതോടെ ഒട്ടേറെ പ്രവാസികള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.

സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടി; ഇന്ത്യയുടെ കടുംവെട്ടില്‍ മൂന്നാം സ്ഥാനത്തേക്ക്, എണ്ണയില്‍ റഷ്യസൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടി; ഇന്ത്യയുടെ കടുംവെട്ടില്‍ മൂന്നാം സ്ഥാനത്തേക്ക്, എണ്ണയില്‍ റഷ്യ

6

എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ സൗദി ഭരണകൂടം പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. വിനോദം, വിനോദ സഞ്ചാരം എന്നിവയെല്ലാം ഇതില്‍പ്പെടും. ഈ രംഗത്തെ ജോലികളില്‍ കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിദേശികളെ പൂര്‍ണമായി ഒഴിവാക്കി സൗദിക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല. എന്നാല്‍ നേരത്തെ വിദേശികള്‍ കൂടുതല്‍ ജോലി ചെയ്തിരുന്ന ഡ്രൈവിങ് മേഖലയിലെ ജോലി അവസരം കുറഞ്ഞിട്ടുണ്ട്.

7

വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത് നിര്‍ണായക പ്രഖ്യാപനമായിരുന്നു. ഇതോടെ ഒട്ടേറെ സൗദി വനിതകള്‍ സ്വന്തമായി വാഹനം ഓടിക്കാന്‍ ആരംഭിച്ചു. ഈ രംഗത്ത് ജോലി ചെയ്തിരുന്ന പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുന്നതിന് ഇതിടയാക്കി. മറ്റു പല മേഖലകളിലും ഘട്ടങ്ങളായി സ്വദേശിവല്‍ക്കരണം നടപ്പാക്കിവരികയാണ്. വരും വര്‍ഷങ്ങളില്‍ പ്രവാസികളുടെ പണം വരവ് ഇനിയും കുറഞ്ഞേക്കും. പണം വിദേശത്തേക്ക് ഒഴുകുന്നത് തടയുക എന്ന സൗദി ഭരണകൂടത്തിന്റെ പദ്ധതിയുടെ വിജയം കൂടിയാണ് പുതിയ കണക്കുകള്‍.

അവര്‍ ആസിഡ് ഒഴിക്കുകയോ ബലാല്‍സംഗം ചെയ്യുകയോ ചെയ്‌തേനെ... സ്റ്റാക്കിങിനെതിരെ പാര്‍വതിഅവര്‍ ആസിഡ് ഒഴിക്കുകയോ ബലാല്‍സംഗം ചെയ്യുകയോ ചെയ്‌തേനെ... സ്റ്റാക്കിങിനെതിരെ പാര്‍വതി

English summary
Expats Sending Money from Saudi Arabia Decrease In September Data; Why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X