സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും കുടുംബവുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ജാബിറിനൊപ്പം ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തില്‍പ്പെട്ടത്. സൗദി കുടുംബം സഞ്ചരിച്ച കാറുമായി ഇടിച്ചാണ് അപകടമുണ്ടായത്.

മുഹമ്മദ് ജാബിര്‍ പാണ്ടികശാലകണ്ടി (45), ഭാര്യ ഷബ്‌ന മുഹമ്മദ് ജാബിര്‍ (36), ലൈബ മുഹമ്മദ് ജാബിര്‍ (7) സഹ മുഹമ്മദ് ജാബിര്‍ (7), ആണ്‍കുട്ടിയായ ലുത്ഫി മുഹമ്മദ് ജാബിര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹം ബിഷക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിനടത്തു ജുബൈലില്‍ നിന്നും ജിസാനിലെ അബ്ദുല്‍ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവര്‍.
പുതിയ താമസ സ്ഥലത്തേക്ക് ആദ്യം ഗൃഹോപകരണങ്ങളാണ് ആദ്യം അയച്ചത്. എന്നാല്‍ വസ്തുക്കള്‍ എത്തിയിട്ടും അവര്‍ എത്തിയിരുന്നു. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടാനില്ല. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന വാര്‍ത്ത പരന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിയാദില്‍ നിന്ന് 198 കിലോ മീറ്റര്‍ അകലെയുള്ള അപകടം നടന്ന വാര്‍ത്ത പുറത്തുവന്നത്. അഞ്ച് പേരും അപകട സ്ഥലത്ത് വച്ച് തന്നെയാണ് മരണപ്പെട്ടത്. അപകടത്തില്‍പ്പെട്ടത് ജാബിറും കുടുംബവുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം, ജാബിറിന്റെ കുടുംബം സൗദി അറേബ്യയിലുണ്ട്. ഇവര്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications