കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലും സൗദിയിലും അധ്യാപകര്‍ക്ക് വന്‍ ഡിമാന്റ്

യുഎഇയിലും സൗദിയിലും അധ്യാപകര്‍ക്ക് വന്‍ ഡിമാന്റ്

  • By Desk
Google Oneindia Malayalam News

ദുബായ്: മികച്ച അധ്യാപകര്‍ക്ക് അവസരങ്ങളുടെ ചാകരയൊരുക്കി യുഎഇയും സൗദിയും ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് അധ്യാപകരെയാണ് മേഖലയില്‍ ആവശ്യമായി വരികയെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു. ജനസംഖ്യലുണ്ടായ വലിയ വര്‍ധനവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോകത്ത് അധ്യാപകര്‍ക്ക് ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്ന മേഖലകളിലൊന്നാണ് ജിസിസിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തദ്ദേശീയര്‍ക്ക് അധ്യാപനത്തോട് താല്‍പര്യമില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. തദ്ദേശീയരില്‍ ഭൂരിപക്ഷം പേരും നല്ല ശമ്പളം ലഭിക്കുന്ന സര്‍ക്കാര്‍-പൊതുമേഖലാ ജോലികളോടാണ് താല്‍പര്യം.

പരാജയത്തിന്റെ പടിവാതില്‍ക്കലും ക്രൂരത കൈവിടാതെ ഐസിസ് ; ബോംബാക്രമണത്തില്‍ 75 മരണം
യുഎഇയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടയലില്‍ 14,000 അധ്യാപകര്‍ വേണ്ടിവരുമെന്ന് മര്‍മോര്‍ മെന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയിലാവട്ടെ അടുത്ത 13 വര്‍ഷത്തിനുള്ളില്‍ 183,600 അധ്യാപകരെ വേണ്ടിവരും. ജിസിസിയിലെ വിദ്യാഭ്യാസ മാര്‍ക്കറ്റ് 67 ബില്യന്‍ ഡോളറാണിപ്പോള്‍. അതില്‍ സ്വകാര്യമേഖലയുടെ ഓഹരിയാവട്ടെ വെറും 8.1 ബില്യന്‍ ഡോളറാണ്. യു.എ.ഇയിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യോഗ്യരായ അധ്യാപകരുടെ കുറവുള്ളതായി റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യമേഖലയില്‍ ശമ്പളം കുറവാണെന്നതാണ് ഇതിന്റെ പ്രധാന കാരണം.

teacher

2018 ആകുമ്പോഴേക്കും യുഎഇയിലെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം അഞ്ച് ശതമാനം കണ്ട് കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇയില്‍ 18ന് താഴെ പ്രായമുള്ള ജനസംഖ്യയില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരാതെ രക്ഷയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ലോകത്ത് വിദ്യാഭ്യാസത്തിന് ചെലവേറിയ സ്ഥലങ്ങളിലൊന്നാണ് ജിസിസി. യുഎഇയിലെ വിദ്യാഭ്യാസച്ചെലവ് ആഗോള ശരാശരിയുടെ ഇരട്ടിയാണെന്നാണ് കണക്ക്. പ്രൈമറി തലം മുതല്‍ യൂനിവേഴ്‌സിറ്റി തലം വരെ യു.എ.ഇയില്‍ ഒരു കുട്ടിയെ പഠിപ്പിക്കുന്നതിന് 3.6 ലക്ഷം ദിര്‍ഹമാണ് ശരാശരി ചെലവായി എച്ച്എസ്ബിസിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
English summary
The UAE and GCC's education sector holds bright prospects for teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X