കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലഹാസന്‍ അവസാനത്തെ അതിഥി ! ദുബായ് ഗോള്‍ഡന്‍ സിനിമയ്ക്ക് ഇന്ന് തിരശ്ശീല വീഴും

Google Oneindia Malayalam News

ദുബായ്: സിനിമാ പ്രേമികളുടെ ഇഷ്ട് സിനിമാ കോട്ടയായ ദുബായ് ഗോള്‍ഡന്‍ സിനിമാ തിയറ്ററിന് ഇന്ന് തിരശ്ശീല വീഴും. എ.പി. ഇന്റര്‍നാഷണല്‍, അയ്യങ്കര്‍ ഫിലിംസ് എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഗോള്‍ഡന്‍ സിനിമ സാമ്പത്തീക പ്രയാസം നേരിടുന്നതിനാലാണ് അടച്ചു പൂട്ടുന്നത്. ഏപ്രില്‍ 30ന് രാത്രി 10.30 നുള്ള ഉത്തമവില്ലന്‍ കമലഹാസന്‍ ചിത്രമായിരിക്കും അവസാനം പ്രദര്‍ശിപ്പിക്കുക. ഉലകനായകന്‍ കമലഹാസന്‍ നേരിട്ടെത്തുന്നു എന്ന പ്രതേക കൂടിയുണ്ട് ഈ അവസാന പ്രദര്‍ശനത്തിന്.

സിനിമയ്ക്കുള്ള ജനത്തിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസം കൂടി പ്രവര്‍ത്തിക്കാനുള്ള അനുമതി നേടാനുള്ള ശ്രമവും നടക്കുന്നുണ്ട്. 1972 ലാണ് 1600 ഓളം സീറ്റുകളുമായി 'പ്ലാസ' എന്നപേരില്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2011ല്‍ പെരുമാറി ഗോള്‍ഡന്‍ സിനിമയായി. 'ഇവന്‍ മര്യാദ രാമന്‍' എന്ന ദിലീപ് ചിത്രമാണ് അവസാനമായി പ്രദര്‍ശിപ്പിച്ച മലയാള ചിത്രം. ഷാരൂഖ് ഖാന്‍, വിക്രം, മോഹന്‍ലാല്‍, തുടങ്ങി പല സിനിമാ പ്രവര്‍ത്തകരും ഗോള്‍ഡന്‍ സിനിമയില്‍ സിനിമ കാണാന്‍ എത്തിയിട്ടുണ്ട്.

golden

ഒരേ സമയം കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് കാരണം പല സിനിമകളുടേയും ആദ്യ പ്രദര്‍ശനം ഗോള്‍ഡന്‍ സിനിമയില്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യ,പാക്കിസ്ഥാന്‍ സ്വദേശികളാണ് കാണികളില്‍ ഭൂരിഭാഗവും. ഈ ഭാഗത്തുള്ള സാധാരണ തൊഴിലാളികളുടെ വെള്ളിയാഴ്ച സിനിമാ വിനോദത്തിനാണ് തിരശ്ശീല ഇതോടെ വീഴുന്നത്.

English summary
Golden cinema: Kamal Hassan is the last guest, The curtain falls on April 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X