പ്രവാസികള്‍ പ്രാര്‍ഥിക്കുന്നു... ഏപ്രില്‍ തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്‍
ദുബായ്: പ്രവാസികള്‍ക്ക് ഏരെ സന്തോഷം നല്‍കി യുഎഇ ദിര്‍ഹത്തിന്റെ മൂല്യം ഉയരുന്നു. ദിര്‍ഹത്തിന്റെ മൂല്യം ഉയരുന്നു എന്ന് പറയുന്നതിനേക്കാള്‍ രൂപയുടെ മൂല്യം ഇടിയുന്നു എന്ന് പറയുന്നതാകും ശരി. വരും ദിവസങ്ങളിലും ഇടിവ് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇതാകട്ടെ, കൈ നിറയെ പണം ലഭിക്കാനും അവസരമൊരുക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ നടത്തിയ ഇടപെടല്‍ കാര്യമായി ഫലം ചെയ്തിട്ടില്ല.
അതുകൊണ്ടുതന്നെ മൂല്യം ഇടിയുന്നത് തുടരുകയാണ്. ഈ മാസം വന്‍തോതില്‍ ഗള്‍ഫ് പണം ഇന്ത്യന്‍ ബാങ്കുകളിലേക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിലക്കുറവിന്റെ ഗള്‍ഫ് മാമാങ്കമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിച്ചതും പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്....
സ്ത്രീകളുടെ വിവാഹ പ്രായം 21; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചെന്ന് റിപ്പോര്ട്ട്, അടുത്ത നടപടി ഇങ്ങനെ

ഒരു ദിര്‍ഹത്തിന് 20.75 രൂപ എന്ന നിരക്കിലാണ് ഇന്ന് രാവിലെയുള്ള വ്യാപാരം. കഴിഞ്ഞ ദിവസങ്ങളില്‍ 20.40, 20.50 എന്നിങ്ങനെയായിരുന്നു. രൂപയുടെ മൂല്യം വീണ്ടും ഇടിയുകയാണ്. വരും ദിവസങ്ങളിലും ഇടിവ് സംഭവിച്ചേക്കാമെന്ന് പ്രതീക്ഷയിലാണ് പ്രവാസികള്‍. അതുകൊണ്ടുതന്നെ ഇപ്പോഴും ശമ്പളം നാട്ടിലേക്ക് അയക്കാതെ സൂക്ഷിക്കുന്നവരും നിരവധിയാണ്.

അടുത്ത 48 മണിക്കൂറിനകം രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ് സംഭവിക്കുമെന്നാണ് പണ വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇതിന് മുമ്പ് രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവ് സംഭവിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. അന്ന് യുഎഇ ദിര്‍ഹത്തിന് 20.88 രൂപ വരെ ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 20നായിരുന്നു ഇത്രയും ഇടിവ് സംഭവിച്ചത്. സമാനമായ അവസ്ഥ വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

ഒക്ടോബറിന് ശേഷം വലിയ തോതില്‍ പ്രവാസികള്‍ പണം നാട്ടിലേക്ക് അയക്കുന്നുണ്ട്. എന്നാല്‍ യുഎഇയില്‍ തന്നെ പണം നിക്ഷേപിക്കുക എന്ന ട്രെന്‍ഡും വര്‍ധിച്ചുവരികയാണെന്ന് ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ചിലെ ആന്റണി ജോസ് പറയുന്നു. ദുബായിലും മറ്റു എമിറേറ്റ്‌സുകളിലും വീട് വാങ്ങുന്നവരും നിരവധിയാണ്. ഈ പ്രവണത വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

കുറഞ്ഞവരുമാനക്കാരായ പ്രവാസികള്‍ കിട്ടുന്ന പണം വേഗത്തില്‍ നാട്ടിലേക്ക് അയച്ചുകൊടുക്കുകയാണ് പതിവ്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യയ്ക്കാരില്‍ വലിയൊരു വിഭാഗം ഈ ഗണത്തില്‍പ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്ക് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പണം വരവ് വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സ്റ്റാലിന് അന്ന് നോ പറഞ്ഞു... റാവു വീണ്ടുമെത്തി; 'കൈ' വിടുമോ ഡിഎംകെ... പുതിയ സഖ്യനീക്കം

അതേസമയം, വിസ്മയക്കാഴ്ചകളുടെ പൂരമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവെല്‍ ആരംഭിച്ചു. വന്‍ വിലക്കുറവില്‍ ഷോപ്പിങ് സാധ്യമാകും എന്നത് മാത്രമല്ല, സാഹസിക പരിപാടികള്‍, വിനോദ പരിപാടികള്‍, ഉല്ലാസ യാത്രകള്‍, ഭക്ഷ്യ മേളകള്‍ തുടങ്ങി വലിയ ആഘോഷമാണ് ജനുവരി 30 വരെ ദുബായില്‍ നടക്കുക. പ്രവാസികള്‍ക്ക് ഇതൊരു ആനന്ദവേള കൂടിയാണ്.

ഇന്ത്യയില്‍ നിന്നടക്കം പ്രവാസികളുടെ ബന്ധുക്കള്‍ ഷോപ്പിങ് ഫെസ്റ്റിവലിന് എത്തുന്നുണ്ട്. എക്‌സ്‌പോയും ഷോപ്പിങ് ഫെസ്റ്റിവലും ഒരുമിക്കുമ്പോള്‍ ലോകത്തിന് അപൂര്‍വ കാഴ്ചയാണ് യുഎഇയില്‍ ഒരുങ്ങിയിരിക്കുന്നത്. വന്‍ തിരക്കാണ് ദുബായില്‍. നഗരവീഥികളെല്ലാം അലങ്കരിച്ചതിന് സമാനമാണ്. ബൂര്‍ജ് പാര്‍ക്കില്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ അരങ്ങേറി.
സ്വിം സ്യൂട്ടില്‍ ഞെട്ടിച്ച് ഫറ ഷിബ്‌ല; എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത്... ചിത്രങ്ങള്‍

ഓരോ ദിവസവും വൈവിധ്യമായ പരിപാടികളാണ് ഫെസ്റ്റിവലില്‍ നടക്കുക എന്നതാണ് പ്രത്യേകത. ഏത് ദിവസം വന്നാലും പുതിയ അനുഭൂതിയായിരിക്കും. ഇന്ത്യയില്‍ നിന്നുള്ള ഒട്ടേറെ കലാകാരന്‍മാരും എത്തുന്നുണ്ട്. സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള, സുഗന്ധലേപന മേള എന്നിവയെല്ലാം ആഘോഷങ്ങള്‍ക്ക് മാറ്റേകും. ഭാഗ്യശാലികളെ കാത്ത് ഒട്ടേറെ വിലപിടിപ്പിക്കുള്ള സമ്മാനങ്ങളും റെഡിയാണ്.