പ്രവാസികള്‍ ഞെട്ടലില്‍; സ്വകാര്യ തൊഴില്‍മേഖലയിലും ഇനി രക്ഷയില്ല, നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സൗദി
റിയാദ്: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുകയാണ് പ്രവാസി സമൂഹം. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ലക്ഷക്കണക്കിന് പ്രവാസികളാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയത്. വാക്‌സിനേഷന്‍ ഡ്രൈവുകള്‍ ആരംഭിച്ചതിന് പിന്നാലെ പല രാജ്യങ്ങളും ഇളവുകള്‍ നല്‍കിയതോടെ പ്രവാസികള്‍ തിരിച്ച് ജോലിയിലേക്ക് മടങ്ങുന്നുണ്ട്.

എന്നാല്‍ സൗദിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത പ്രവാസികള്‍ക്ക് ആത്ര ആശ്വാസം പകരുന്ന ഒന്നല്ല. സ്വകാര്യ തൊഴില്‍ മേഖലകളില്‍ ഇന്ത്യക്കാര്‍ക്കുള്ള നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ് സൗദി. ആറ് മേഖലകളില്‍ കൂടി സ്വകാര്യവത്കരണം നടപ്പാക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണിത്. വിശദാംശങ്ങളിലേക്ക്..

ദിവസങ്ങള്‍ക്ക് മുമ്പാണ് സൗദി അറേബ്യയില്‍ ആറ് മേഖലകള്‍ക്ക് കൂടി സ്വദേശി വത്കരണം നടപ്പാക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. നിയമസേവനം, അഭിഭാഷകരുടെ ഓഫീസ്, റിയല്‍ എസ്റ്റേറ്റ്, ഫിലിം ആന്‍ഡ് ഡ്രൈവിംഗ് സ്‌കൂളുകള്‍, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക എഞ്ചിനിയറിംഗ് എന്നീ മേഖലകളിലാണ് പുതുതായി സ്വദേശിവത്കരണം നടപ്പാക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് സൗദി അറേബ്യയില്‍ ആറ് മേഖലകള്‍ക്ക് കൂടി സ്വദേശി വത്കരണം നടപ്പാക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. നിയമസേവനം, അഭിഭാഷകരുടെ ഓഫീസ്, റിയല്‍ എസ്റ്റേറ്റ്, ഫിലിം ആന്‍ഡ് ഡ്രൈവിംഗ് സ്‌കൂളുകള്‍, കസ്റ്റംസ് ക്ലിയറന്‍സ്, സാങ്കേതിക എഞ്ചിനിയറിംഗ് എന്നീ മേഖലകളിലാണ് പുതുതായി സ്വദേശിവത്കരണം നടപ്പാക്കുന്നത്.

രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് ഈ മേഖലയിലേക്കുള്ള ജോലി നീക്കിവയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ഭരണകൂലം ലക്ഷ്യം വയ്ക്കുന്ന മറ്റൊന്ന്. ഇതോടെ, ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും.

എന്നാല്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന മറ്റൊരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. രാജ്യത്തെ സ്വകാര്യമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുള്ള ചില രാജ്യങ്ങളിലെ തൊഴിലാളികളുടെ ശതമാനം സൗദി അറേബ്യ പുറത്തിറക്കി. സൗദി അറേബ്യയിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ, ബംഗ്ലാദേശ്, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരുടെ ശതമാനനാണ് ഇപ്പോള്‍ സൗദി പ്രഖ്യാപിച്ചത്. ഇതില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇന്ത്യക്കാര്‍ക്കും ബംഗ്ലാദേശികള്‍ക്കും 40 ശതമാനവും യെമനികള്‍ 25 ശതമാനമേ പാടുള്ളൂ. സ്വകാര്യ സ്ഥാപനങ്ങളില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണം കൂടാന്‍ പാടില്ലെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

മാനവവിഭവശേഷി മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് ഖിവ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം എല്ലാ സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവരും. അതേസമയം, വിസ പുതുക്കുന്നതിന് തടസമില്ലെങ്കിലും എണ്ണം അനുസരിച്ചായിരിക്കും വിസ അപേക്ഷ പരിഗണിക്കുക.

നേരത്തെ നടപ്പിലാക്കിയ നിതാഖത് മൂലം ഓട്ടേറെ പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ജോലി നഷ്ട്‌പ്പെട്ട പലരും നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്തത്. പുതിയ നിയന്ത്രണം ഒരുപാട് പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുത്തും. മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹത്തിന് ഇത് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications