കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം: പ്രവാസികള്‍ക്ക് പഴയ നോട്ടുകള്‍ മാര്‍ച്ചിനുള്ളില്‍ മാറിയെടുക്കാം, ആനുകൂല്യങ്ങളോ!

എന്‍ആര്‍ഒ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയാണ് പ്രവാസികള്‍ക്ക് നോട്ട് മാറ്റത്തിന് അവലംബിക്കുന്ന ഒരു മാര്‍ഗ്ഗം

  • By Sandra
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ആശങ്കപ്പെടുന്നവരില്‍ ഒരു വിഭാഗം ഇന്ത്യന്‍ പ്രവാസികളാണ്. പണം മാറ്റിവാങ്ങുന്ന കാര്യത്തില്‍ പ്രവാസികള്‍ക്ക് അവലംബിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നോട്ട് മാറ്റിനല്‍കുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെങ്കിലും വിദേശത്തുള്ള ഇന്ത്യന്‍ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ക്ക് പണം സ്വീകരിച്ച് മാറ്റി നല്‍കുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. ഇതാണ് പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. എന്‍ആര്‍ഒ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയാണ് പ്രവാസികള്‍ക്ക് നോട്ട് മാറ്റത്തിന് അവലംബിക്കുന്ന ഒരു മാര്‍ഗ്ഗം.

പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നതെങ്ങനെ

പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നതെങ്ങനെ

അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ജപ്പാന്‍, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ പഴയനോട്ടുകള്‍ ഇന്ത്യയില്‍ നിന്ന് മാറ്റിവാങ്ങുകയോ അധികാരപ്പെട്ടവരെ ചുമതലപ്പെടുത്തുകയോ ചെയ്യാം. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ബ്രാഞ്ചുകള്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നില്ല, ഇതാണ് ഇത്തരമൊരു നീക്കം അനിവാര്യമായിട്ടുള്ളത്.

എന്‍ആര്‍ഒ അക്കൗണ്ടില്‍ നിക്ഷേപിയ്ക്കാം

എന്‍ആര്‍ഒ അക്കൗണ്ടില്‍ നിക്ഷേപിയ്ക്കാം

ഡിസംബര്‍ 30ന് മുമ്പായി സ്വന്തം രാജ്യത്തേയ്ക്ക് പോകുന്ന ആര്‍ക്കും പഴ. നോട്ട് മാറ്റിവാങ്ങാവുന്നതും എന്‍ആര്‍ഒ അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതുമാണ്. എന്നാല്‍ ജനുവരി 2നും മാര്‍ച്ച് 31നും ഇടയില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് അനിവാര്യമായ രേഖകളുമായി ആര്‍ബിഐ ഓഫീസില്‍ നേരിട്ടെത്തിയാല്‍ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള അവസരം ലഭിക്കും.

നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സഹായം തേടാം

നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സഹായം തേടാം

പ്രവാസികള്‍ക്ക് തങ്ങള്‍ ഇന്ത്യയില്‍ സൂക്ഷിച്ചിട്ടുള്ള പഴയ നോട്ടുകള്‍ ശുപാര്‍ശ കത്തോടെ മറ്റൊരാളെ ബാങ്കില്‍ അയച്ച് മാറ്റിയെടുക്കുന്നതിനും അവസരമുണ്ട്. ശുപാര്‍ശ കത്തിനൊപ്പം തിരിച്ചറിയല്‍ രേഖകളും ഉണ്ടെങ്കില്‍ അധികാരപ്പെട്ട മറ്റൊരാള്‍ക്ക് ഈ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. വിദേശത്തുള്ള നോട്ടുകള്‍ മറ്റുള്ളവരുടെ പക്കല്‍ നാട്ടിലേയ്ക്ക് കൊടുത്തയച്ചും ഈ രീതിയില്‍ നോട്ടുകള്‍ മാറ്റിയെടുക്കാവുന്നതാണ്.

രണ്ടര ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് നികുതി!!

രണ്ടര ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് നികുതി!!

ഡിസംബര്‍ 30 വരെ പ്രവാസികള്‍ എന്‍ആര്‍ഒ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന തുക രണ്ടരലക്ഷത്തില്‍ അധികമാണെങ്കില്‍ ബാങ്കുകള്‍ ഇക്കാര്യം ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ഇതില്‍ നികുതിയിനത്തില്‍ പാകപ്പിഴകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആദായനികുതി വകുപ്പ് അനിവാര്യമായ നടപടികള്‍ സ്വീകരിക്കും.

നോട്ട് മാറ്റം ഇന്ത്യയില്‍ തിരികെ ഇന്ത്യയിലെത്തിയാല്‍ മാത്രം

നോട്ട് മാറ്റം ഇന്ത്യയില്‍ തിരികെ ഇന്ത്യയിലെത്തിയാല്‍ മാത്രം

നിരോധിക്കപ്പെട്ട നോട്ടുകളുമായി വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവര്‍ക്ക് അവിടത്തെ കറന്‍സിയിലേക്ക് നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറ്റിവാങ്ങാനാവില്ല. രാജ്യത്ത് തിരിച്ചെത്തിയ ശേഷം മാത്രമേ ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരം സാഹചര്യങ്ങളില്‍ ചെക്ക്, ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് അതാതു രാജ്യത്തെ കറന്‍സികള്‍ കൈപ്പറ്റാവുന്നതാണ്.

English summary
How to safeguard money of NRI's. Financila experts suggeated ways to safeguard their money after demonetizatiion in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X