Get Updates
Get notified of breaking news, exclusive insights, and must-see stories!

അറ്റകൈ നീക്കവുമായി ഇന്ത്യ; ഖത്തര്‍ വഴങ്ങുമോ... പാളിയാല്‍ എല്ലാം കൈവിടും, അപ്പീല്‍ സമര്‍പ്പിച്ചു

ദോഹ: ഖത്തറും ഇന്ത്യയും തമ്മില്‍ തുടരുന്ന നല്ല ബന്ധം വഷളായേക്കുമെന്ന് വരെ നിരീക്ഷണമുള്ള വിഷയത്തില്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. എട്ട് മുന്‍ ഇന്ത്യന്‍ നാവികര്‍ക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്. ഇവരുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുവരവെയായിരുന്നു വധശിക്ഷ. ഇനി ഈ വിഷയം എങ്ങനെ ഇന്ത്യ കൈകാര്യം ചെയ്യുമെന്നാണ് ആഗോള സമൂഹം ഉറ്റുനോക്കുന്നത്.

ഖത്തറിലെ കോടതി വിധി മറികടന്ന് ഖത്തര്‍ ഭരണകൂടം എല്ലാവരെയും മോചിപ്പിക്കുമോ, അല്ലെങ്കില്‍ ശിക്ഷ കുറയ്ക്കുമോ, ശിക്ഷ നടപ്പാക്കുമോ എന്നതെല്ലാം ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ വളരെ നിര്‍ണായകമാണ്. ഖത്തറുമായി ദശാബ്ദങ്ങളുടെ സൗഹൃദമുള്ള രാജ്യമാണ് ഇന്ത്യ. എട്ട് പേര്‍ക്കും വേണ്ട നിയമസഹായം ഒരുക്കാന്‍ ഖത്തര്‍ ഭരണകൂടം ഇന്ത്യയ്ക്ക് അനുമതി നല്‍കിയിരുന്നു.

qatar-india

പ്രതികള്‍ക്കെതിരായ കുറ്റം, ശിക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയെല്ലാം രഹസ്യമാക്കി വച്ചിരിക്കുകയാണ് ഇരുരാജ്യങ്ങളും. എന്നാല്‍ ഖത്തറിലെ രഹസ്യങ്ങള്‍ ചോര്‍ത്തി ഇസ്രായേലിന് കൈമാറിയതാണ് കുറ്റമെന്ന് ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. എന്നാല്‍ എട്ട് പേരുടെയും മോചനം സാധ്യമാക്കാനുള്ള ശ്രമം ഇന്ത്യ തുടരുന്നുമുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഖത്തറിലെ കോടതിയില്‍ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിധിയുടെ പകര്‍പ്പ് നിയമ സഹായ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ഖത്തര്‍ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വീണ്ടും നിയമപരമായ സഹായത്തിന് ഖത്തറിന്റെ ഔദ്യോഗിക അനുമതി ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ഖത്തര്‍ ഭരണകൂടം, പ്രതികളുടെ കുടുംബം എന്നിവരുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദോഹ കേന്ദ്രമായുള്ള ദഹ്‌റ ഗ്ലോബല്‍ എന്ന സ്വകാര്യ കമ്പനിയില്‍ ജീവനക്കാരായിരുന്നു എട്ട് ഇന്ത്യക്കാരും. ഇന്ത്യന്‍ നാവിക സേനയില്‍ സുപ്രധാന പദവി വഹിച്ച ഇവര്‍ വിരമിച്ച ശേഷമാണ് ഖത്തറിലെ ജോലിയില്‍ പ്രവേശിച്ചത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഇവരെ ഖത്തര്‍ പോലീസ് പിടികൂടിയത്. എന്താണ് കേസ് എന്ന് ഖത്തര്‍ അധികൃതര്‍ പരസ്യമാക്കിയിരുന്നില്ല. ഇറ്റാലിയന്‍ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയെന്നാണ് ആരോപണമത്രെ. ഇവര്‍ക്ക് കുടുംബവുമായി ബന്ധപ്പെടാന്‍ ആദ്യം സാധിച്ചിരുന്നില്ല. പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് ഇളവുകള്‍ ലഭിച്ചത്. ചാരവൃത്തി ഖത്തറില്‍ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ട്, കമാന്റര്‍ അമിത് നഗ്പാല്‍, കമാന്റര്‍ പൂര്‍ണേന്ദു തിവാരി, കമാന്റര്‍ സുഗുണകാര്‍ പകാല, കമാന്റ് സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് ശിക്ഷപ്പെട്ട് ഖത്തര്‍ ജയിലിലുള്ളത്. എല്ലാവരും മുന്‍ ഇന്ത്യന്‍ സൈനികരാണ്. രാഗേഷ് മലയാളിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+