കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുട്‌ബോള്‍ പ്രതിഭകളുടെ മാറ്റ് കൂട്ടാന്‍ ഇറ്റാലിയന്‍ കോച്ചുകള്‍ എത്തുന്നു

Google Oneindia Malayalam News

യുഎഇ: ദുബായ് ആസ്ഥാനമായ സി എഫ് ഫുട്‌ബോള്‍ അക്കാദമി (സി എഫ് എഫ് എ), സോക്കര്‍ ഇറ്റാലിയനുമായി സഹകരിച്ച് ഫുട്‌ബോള്‍ പരിശീലനത്തിന് ഇറ്റലിയില്‍ നിന്ന് ദുബായിലേക്ക് കോച്ചുകളെ കൊണ്ടുവരാന്‍ തീരുമാനമായി. ഇറ്റലിയിലെ എ സി എഫ് ഫിയോറെന്റിനയുടെ, 16 വയസിനു താഴെയുള്ളവരുടെ പരിശീലകനായ മിര്‍ക്കോ മസാന്റിനി, എമ്പോളി എഫ് സി ടീമിന്റെ, 15 വയസിനു താഴെയുള്ളവരുടെ പരീശീലകനായ സിമോണ്‍ ബൊമ്പാര്‍ഡിരി എന്നിവരാണ് ഡിസം. 27 മുതല്‍ 30 വരെ പരിശീലനം നല്‍കുന്നത്.

അണ്ടര്‍ 10,12,14,16 വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കും. 2010ലാണ് സി എഫ് ഫുട്‌ബോള്‍ അക്കാദമി ദുബായില്‍ ആരംഭിച്ചത്. മുന്‍ കേരള താരമായ ജൂലിയാന്‍ സ്ഫടികം, ടൈറ്റാനിയം താരമായ പി വി സുമന്‍ എന്നിവരാണ് അക്കാദമിയുടെ സ്ഥാപകര്‍. ഇപ്പോള്‍ യു എ ഇയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് 300 ഓളം വിദ്യാര്‍ഥികള്‍ പരിശീലനം നേടുന്നുണ്ട്.

football

സ്‌പെയിന്‍, ചൈന എന്നിവിടങ്ങളില്‍ ടൂര്‍ണമെന്റുകളില്‍ അക്കാദമി ടീം പങ്കെടുത്തിട്ടുണ്ട്. ഈ വര്‍ഷം സോക്കര്‍ ഇറ്റാലിയന്‍ സ്‌റ്റൈലുമായി പങ്കാളിത്തം നേടി. ഇവരുടെ പ്രതിനിധികളായിട്ടു കൂടിയാണ് പരിശീലകര്‍ എത്തുന്നത്. 2007ല്‍ കാനഡയില്‍വെച്ച് മികച്ച പരിശീലന രീതിക്ക് സോക്കര്‍ ഇറ്റാലിയന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കണ്ണൂരിലെ ചട്ട ഭാസ്‌കരന്റെ കീഴില്‍ പരിശീലനം നേടിയവരാണ് അക്കാദമിയെ നയിക്കുന്നത്.

ഫുട്‌ബോളിനെ നെഞ്ചേറ്റുകയും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന പഴയകാല ഫുട്‌ബോളര്‍മാര്‍ അക്കാദമിയെ പിന്തുണക്കുന്നു. പി ജെ ആന്‍ഡ്രൂസ്, എം നജീബ്, പി അരുണ്‍, ജിഷാര്‍ തുടങ്ങിയവരാണ് സ്ഥിരം പരിശീലകര്‍.

English summary
Italian coaches for CF football academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X