കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചത് ആ വനിതാ പൈലറ്റ്, മാധ്യമങ്ങള്‍ 'കൊന്നത്' ഈ സുമിത വിജയനെ...

Google Oneindia Malayalam News

ദുബായ്: വൈഷ്ണവോ ദേവി ക്ഷേത്രത്തിലേയ്ക്ക് ഭക്തരുമായി പോയ ഹെലി കോപ്റ്റര്‍ അപകടത്തില്‍ പെട്ട് മലയാളിയായ വനിത പൈലറ്റ് ഉള്‍പ്പെടെ ഏഴ് പേരാണ് മരിച്ചത്. മരിച്ചവരില്‍ മലയാളി സാന്നിധ്യം ഉണ്ടെങ്കില്‍ പിന്നെ നമ്മുടെ മാധ്യമങ്ങള്‍ വെറുതേ ഇരിയ്ക്കില്ലല്ലോ.

ആറ്റിങ്ങല്‍ സ്വദേശിയായ സുമിത വിജയന്‍ എന്ന നാല്‍പത്തിയൊന്നുകരിയാണ് അപകടത്തില്‍ മരിച്ചത്. എന്നാല്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രമാകട്ടെ ജീവനോടെ ഇരിയ്ക്കുന്ന മറ്റൊരു സുമിത വിജയന്റേയും.

ഒടുവില്‍ ജീവനോടെയുള്ള സുമിത ഫേസ്ബുക്കിലൂടെ സത്യം വെളിപ്പെടുത്തി. മലയാള മാധ്യമങ്ങള്‍ മാത്രമല്ല, ദേശീയ മാധ്യമങ്ങള്‍ വരെ ചിത്രം തെറ്റായാണ് കൊടുത്തത്.

ഇതാണ് ആ പൈലറ്റ്

ഇതാണ് ആ പൈലറ്റ്

ഹെലി കോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി വനിത പൈലറ്റ് സുമിത വിജയന്റെ യഥാര്‍ത്ഥ ചിത്രം ഇതാണ്. എന്നാല്‍ മാധ്യമങ്ങള്‍ നല്‍കിയതോ?

സുമിത വിജയന്‍

സുമിത വിജയന്‍

ജീവനോടെയുള്ള ഈ സുമിത വിജയന്റെ ചിത്രമാണ് മരിച്ചു എന്ന രീതിയില്‍ മലയാള മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും വന്നത്.

ദുബായിലുള്ള സുമിതയെങ്ങനെ

ദുബായിലുള്ള സുമിതയെങ്ങനെ

തൃശൂര്‍ സ്വദേശിനിയാണ് ഈ സുമിത. പഠിച്ചതും വളര്‍ന്നതും മുംബൈയില്‍. ഇപ്പോഴാണെങ്കില്‍ ദുബായിലാണ് ഉള്ളത്.

മരണവാര്‍ത്ത ഞെട്ടിച്ചു

മരണവാര്‍ത്ത ഞെട്ടിച്ചു

തന്റെ ഫോട്ട് വച്ച് വന്ന മരണ വാര്‍ത്ത ശരിയ്ക്കും സുമിതയെ ഞെട്ടിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും ആയി ഒരുപാട് പേര്‍ ആശങ്കപ്പെട്ട് വിളിച്ചിരുന്നതായി സുമിത പറയുന്നു.

ഫേസ്ബുക്കില്‍

ഒടുവില്‍ ഫേസ്ബുക്കിലൂടെ സുമിത തന്നെ അക്കാര്യം വ്യക്തമാക്കി. മാധ്യമങ്ങളില്‍ വരുന്ന മണ്ടത്തരങ്ങള്‍ കണ്ട് ആരും ഞെട്ടണ്ട. ഞാന്‍ ജീവനോടെയുണ്ടെന്നാണ് സുമിത പറഞ്ഞത്.

വിമാനം പറപ്പിയ്ക്കലുമായി എന്ത് ബന്ധം

വിമാനം പറപ്പിയ്ക്കലുമായി എന്ത് ബന്ധം

വിമാനം പറപ്പിയ്ക്കുന്നതുമായി തനിയ്ക്ക് ഒരു ബന്ഘവും ഇല്ലെന്നാണ് സുമിത പറയുന്നത്. പിതാവ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു എന്ന് മാത്രം.

ഫേസ്ബുക്ക് കൊടുത്ത പണി

ഫേസ്ബുക്ക് കൊടുത്ത പണി

സുമിത വിജയന്‍ എന്ന മലയാളി പൈലറ്റ് മരിച്ചു എന്നറിഞ്ഞപ്പോള്‍ എല്ലാവരും ചിത്രത്തിന് വേണ്ടി ഫേസ്ബുക്കിലേയ്ക്ക് ചെന്നു. അവിടെ അതാ ഒരു സുമിത വിജയന്‍. പഠിച്ചതാണെങ്കില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഐഡിയല്‍ സ്‌കൂള്‍. പിന്നെ വേരൊന്നും ചിത്രമെടുത്ത മാധ്യമങ്ങള്‍ ആലോചിച്ചിട്ടുണ്ടാവില്ല.

മാധ്യമങ്ങളോട്

മാധ്യമങ്ങളോട്

കൃത്യമായി അന്വേഷിയ്ക്കാതെ എങ്ങനെയാണ് മാധ്യമങ്ങള്‍ തന്റെ ചിത്രം ഫേസ്ബുക്കില്‍ നിന്നെടുത്തത് എന്നാണ് സുമിതയുടെ ചോദ്യം.

മാപ്പ് പറഞ്ഞില്ലെങ്കില്‍ കേസ്

മാപ്പ് പറഞ്ഞില്ലെങ്കില്‍ കേസ്

ചിത്രം തെറ്റായി പ്രസിദ്ധീരിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ മാപ്പ് പറയണം എന്നാണ് സുമിതയുടെ ആവശ്യം അല്ലാത്ത പക്ഷം നിയമപരമായി നേരിടുമെന്ന് സുമിത പറഞ്ഞതായി ഡെയ്‌ലി മെയില്‍ ഡോട്ട് കോ ഡോട്ട് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു.

 അതും വാര്‍ത്തയായി

അതും വാര്‍ത്തയായി

കേരളത്തിലേയും ഇന്ത്യയിലേയും മാധ്യമങ്ങള്‍ സുമിതയുടെ ചിത്രം തെറ്റായി കൊടുത്ത സംഭവം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി എന്നതാണ് ഏറ്റവും ശ്രദ്ധേയം.

English summary
Sumita Vijayan, a Kerala-born resident of UAE, got calls from her friends, colleagues and relatives on Tuesday morning after they saw her picture in different Indian newspapers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X