കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ റൂട്ടില്‍ വന്‍ തിരക്ക്; യുഎഇ-സൗദി യാത്രയ്ക്ക് 1.10 ലക്ഷം വരെ... എങ്കിലും ആശ്വാസമെന്ന് പ്രവാസികള്‍

Google Oneindia Malayalam News

കോഴിക്കോട്: യുഎഇയിലേക്ക് എത്തണമെങ്കില്‍ ആദ്യം ഖത്തറിലേക്ക് പോകണം, സൗദിയിലേക്ക് എത്തണമെങ്കിലും ഖത്തറിലേക്ക് പോകണം. ഖത്തറില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് കൊവിഡ് രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര സാധിക്കൂ. ബന്ധുക്കളോ അടുപ്പക്കാരോ ഖത്തറില്‍ ഇല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ എടുക്കണം. ഖത്തര്‍ വ്യോമ പാത തുറക്കുകയും ഓണ്‍ അറൈവല്‍ വിസ അനുവദിക്കുകയും ചെയ്തതോടെയാണ് യാത്രക്കാര്‍ വര്‍ധിച്ചത്. സൗദിയിലേക്കും യുഎഇയിലേക്കും ഖത്തര്‍ വഴി പോകാന്‍ 1.10 ലക്ഷം രൂപ വരെയാണ് ചെലവ് വരുന്നതെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്‌നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്‍ഹാസന്‍, ചിത്രങ്ങള്‍ കാണാം

നേരത്തെ യുഎഇ, സൗദി യാത്രക്കാര്‍ സെര്‍ബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വഴിയാണ് പോയിരുന്നത്. സെര്‍ബിയ വഴിയുള്ള യാത്രയ്ക്ക് വലിയ ചെലവ് വരും. വിമാനം പ്രത്യേകം ഷെഡ്യൂള്‍ ചെയ്ത് വേണം യാത്ര. ഇതിന് ഉയര്‍ന്ന നിരക്ക് നല്‍കണം. കൂടാതെ ക്വാറന്റൈനും മറ്റുമായി വേറെയും ചെലവുണ്ടാകും. ഇതിനിടെ സെര്‍ബിയ വഴിയും സൗദി നിയന്ത്രണം കടുപ്പിച്ചപ്പോള്‍ രണ്ടു റൂട്ടുകള്‍ മാത്രമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ആശ്രയിക്കുന്നത്.

x

മാലദ്വീപ്, ഖത്തര്‍ റൂട്ടുകള്‍. മാലദ്വീപ് വഴിയുള്ള യാത്ര ടൂര്‍ പോകുന്ന പോലെയാണ്. കാശ് കൂടുകയും ചെയ്യും. മാലദ്വീപിലെത്തിയാല്‍ ക്വാറന്റൈല്‍ കാലയളവില്‍ പോകാന്‍ അനുമതിയുള്ള പ്രദേശങ്ങളുണ്ട്. അവിടെ സമയം ചെലവഴിക്കാം. ഹോട്ടലില്‍ ചടഞ്ഞുകൂടി ഇരിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ വിനോദ സഞ്ചാരിയുടെ ഫീല്‍ ആയിരിക്കും. ക്വാറന്റൈല്‍ കാലാവധി കഴിഞ്ഞ് യുഎഇ, സൗദി എന്നിവിടങ്ങളിലേക്ക് പോകാം. ഒന്നര ലക്ഷത്തോളം ചെലവ് വരികയും ചെയ്യും. ഒരു പക്ഷേ ഇതിനേക്കാള്‍ കൂടുകയോ കുറയുകയോ ചെയ്‌തേക്കാം.

ഖത്തര്‍ അമീറിന് വീണ്ടും കൈയ്യടി; പുതിയ നിയമത്തിന് അംഗീകാരം, ആര്‍ക്കെല്ലാം ഖത്തറില്‍ വോട്ട് ചെയ്യാം?ഖത്തര്‍ അമീറിന് വീണ്ടും കൈയ്യടി; പുതിയ നിയമത്തിന് അംഗീകാരം, ആര്‍ക്കെല്ലാം ഖത്തറില്‍ വോട്ട് ചെയ്യാം?

എന്നാല്‍ ഖത്തര്‍ വഴിയാണ് ഇപ്പോള്‍ പ്രവാസികള്‍ കൂടുതല്‍ തിരഞ്ഞെടുക്കുന്നത്. എത്രനാള്‍ വരെ ഈ വഴിയുണ്ടാകുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്കോ പ്രവാസികള്‍ക്കോ യാതൊരു തിട്ടവുമില്ല. എങ്കിലും യാത്രക്കാര്‍ ഏറി വരികയാണ്. കുടുങ്ങിയാലും പ്രശ്‌നമില്ല, ഗള്‍ഫ് രാജ്യത്ത് എത്തിയല്ലോ എന്നാണ് ചില പ്രവാസികള്‍ പ്രതികരിച്ചത്. കാനഡയിലേക്ക് പോകുന്ന പ്രവാസികളും ഖത്തര്‍ റൂട്ടാണ് കൂടുതല്‍ ആശ്രയിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം

ദിവസങ്ങള്‍ക്ക് മുമ്പ് 80000 രൂപ വരെ ഖത്തര്‍ റൂട്ടിലുള്ള യാത്രയ്ക്ക് ചെലവ് വന്നിരുന്നു, ഇപ്പോള്‍ അത് 1.10 ലക്ഷമായിട്ടുണ്ട്. യാത്രക്കാര്‍ കൂടുമ്പോള്‍ വിമാന ടിക്കറ്റ് നിരക്ക് കൂടുന്ന പതിവ് രീതി ഈ കൊറോണ കാലത്തും തുടരുന്നു. എയര്‍ ബബിള്‍ കരാര്‍ പ്രകാരം മൂന്ന് കമ്പനികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഖത്തര്‍ എയര്‍വേയ്‌സിന് പുറമെ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും.

എന്തുപറ്റി യുവനടി ശിവാനിക്ക്? പുതിയ വീഡിയോ വൈറല്‍... തകര്‍ന്ന് പോയവര്‍ക്ക് പ്രചോദനംഎന്തുപറ്റി യുവനടി ശിവാനിക്ക്? പുതിയ വീഡിയോ വൈറല്‍... തകര്‍ന്ന് പോയവര്‍ക്ക് പ്രചോദനം

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

യാത്രക്കാര്‍ കൂടിയ സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് വരുംദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുണ്ടാകുമെന്നാണ് വിവരം. ആഗസ്റ്റ് 15 വരെയാണ് യാത്രക്കാരുടെ തിരക്കുള്ളതെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. അപ്പോഴേക്കും യുഎഇ തുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. എന്നാല്‍ യുഎഇയും സൗദിയും എപ്പോള്‍ തുറക്കുമെന്നോ ഖത്തര്‍ എപ്പോള്‍ അടയ്ക്കുമെന്നോ ഒന്നും പറയാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍.

English summary
Kerala NRIs Selects Qatar Route to reach UAE and Saudi Arabia; Cost around 1.10 Lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X