രുചി വൈവിധ്യവുമായി കോലം റെസ്റ്റോറൻറ് ഇനി ദുബായിലും

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യുഎഇ ലെ മലയാളികളുടെ ഭക്ഷണ രീതിയെ നാടിനോടടുപ്പിച്ച് ശ്രദ്ദ നേടിയ കോലം ഗ്രൂപ്പ് തങ്ങളുടെ ഏറ്റവും പുതിയ ശാഖകൾ യുഎഇ ലുടനീളം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യുഎഇയിലെ തന്നെ ഏറ്റവും വലിയ ഭോജന ശാലകളും ഭക്ഷ്യ നിർമാണ വിഭാഗവുമുൾപ്പെടുന്ന കോലം ഗ്രൂപ്പിന്റെ റീബ്രാന്റിംഗ് സമാരംഭം ഞായറാഴ്ച ഷാർജയിൽ സംഘടിപ്പിച്ചതായും ഇവർ അറിയിച്ചു.

സൗദിയിലെ പടയൊരുക്കത്തില്‍ ഇന്ത്യയും വിയര്‍ക്കും; കരുതിയിരുന്നില്ലെങ്കില്‍ ഉണ്ടാവുക വന്‍ പ്രത്യാഘാതം

ഷാർജ മൊബൈൽ റൗണ്ടബൗട്ടിന് സമീപത്തെ കോലം റെസ്റ്റോറന്റിൽ ഇന്ന് (ഞായർ) രാത്രി 9 ന് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ സമാരംഭം നിർവഹിക്കും. കേവലം ഗ്രൂപ്പിന് കീഴിൽ നാലു ബ്രാൻറുകളെയും കൊണ്ട വരികയെന്നതാണ് റീബ്രാന്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ സതീഷ് മോഹൻനായർ, പാർട്ണർമൃണാൾ ദാസ് വെങ്കലാട്ട് എന്നിവർ അറിയിച്ചു. ഭാവി വികസനം ഇതു വഴി കൂടുതൽ ദ്രുതഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബന്ധപ്പെട്ടവർ പറഞ്ഞു.

nri

അജ്മാൻ ,ദുബായ്, അബുദാബി എമിറേറ്റുകളിൽ പുതിയ റെസ്റ്റോറൻറുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. യുഎഇയിൽ 23 വർഷത്തെ പാരന്പര്യമുള്ള ഗ്രൂപ്പാണ് കോലം. '94ൽ ഷാർജയിൽ തുടക്കം കുറിച്ച ഗ്രൂപ്പിന് കീഴിൽ ഇന്ന് നാലു ബ്രാൻറുകളാണുള്ളത്. കോലം റെസ്റ്റോറന്റ്, അക്ഷയ ഭവൻ, മസ്റ്റാർഡ് റെസ്റ്റോറന്റ്, സോൾട്ട് മാംഗോ ട്രീ എന്നിവയാണീ ബ്രാൻറുകൾ. കേരളത്തിൻറെ സ്വന്തം രുചിയായ മാങ്ങയുടെ വിത്യസ്ത തരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കി വർഷത്തിലുടനീളം തങ്ങളുടെ എല്ലാ ബ്രാഞ്ചുകളിലും പ്രത്യേക ഫൂഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതായും ദാസ് വെങ്കലാട്ട് വ്യക്തമാക്കി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Kolam Restaurant opens at Dubai

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്