കോട്ടുമല ബാപ്പു മുസ്ല്യാരുടെ വിയോഗം: ദുഃഖം താങ്ങാനാവാതെ പ്രവാസലോകവും

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കോട്ടുമല ടി.എം ബാപ്പു മുസ്ല്യരുടെ വിയോഗം താങ്ങാനാവാതെ പ്രവാസികളും. അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ബാപ്പു മുസ്ല്യാര്‍ പ്രവാസികളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു.

കടമേരി റഹ്മാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പള്‍ കൂടിയായ അദ്ദേഹം ഏറ്റവും ഒടുവിലായി പങ്കെടുത്ത പരിപാടി ഇക്കഴിഞ്ഞ നവംബര്‍ 25ന് ദുബായില്‍ നടന്ന കടമേരി റഹ്മാനിയ്യ കോളേജിന്റെ യു.എ.ഇ കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വന്‍ഷനായിരുന്നു. കോട്ടുമല ബാപ്പു മുസ്ല്യാരുടെ വിയോഗം കേരളത്തിലെ മുസ്ലീം സമുദായത്തിന് തീരാനഷ്ടംമാണെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറര്‍ എ.സി ഇസ്മയില്‍ എന്നിവര്‍ അനുശോചിച്ചു.

kottumalanews

നിലപടുകളിലെ കാര്‍ക്കശ്യവും തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള കാര്യപ്രാപ്തിയുമാണ് കോട്ടുമല ബാപ്പു മുസ്ല്യരുടെ പ്രത്യേകതയാണെന്ന് ദുബായ് കെ.എം.സി.സി സംസഥാന കമ്മിറ്റി അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

ആക്റ്റിംഗ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം ആക്ടിംഗ് ജന:സെക്രട്ടറി അബ്ദുള്‍ഖാദര്‍ അരിപ്പാംമ്പ്ര മറ്റു ഭാരവാഹികളായ മുസ്തഫ തിരൂര്‍, പി.ഉസ്മാന്‍ തലശ്ശേരി, എന്‍.കെ ഇബ്രാഹിം, എം.എ മുഹമ്മദ് കുഞ്ഞി, അഡ്വ:സാജിദ് അബൂബക്കര്‍, ഇസ്മയില്‍ ഏറാമല, ആര്‍.ഷുക്കൂര്‍, ഇസ്മായില്‍ അരൂകുറ്റി എന്നിവരും ബാപ്പു മുസ്ല്യാരുടെ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

English summary
Kottumala T M Bappu Musliyar's last rites will be held at Kalambady Juma Masjidh on Wednesday
Please Wait while comments are loading...