കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ വിസ ചെലവുകള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു

Google Oneindia Malayalam News

കുവൈത്ത്: മാന്‍പവര്‍ അതോറിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് കുവൈത്ത് മന്ത്രി സഭ അംഗീകരിക്കുന്നതോടെ പുതിയ വിസാ ചെലവുകളില്‍ ഗണ്യമായ വര്‍ദ്ധനവാണ് സംഭവിക്കാന്‍ പോകുന്നത്. നിലവില്‍ ഫാമിലി വിസക്ക് ആദ്യവര്‍ഷം അടയ്‌ക്കേണ്ട 100 ദിനാര്‍ 150 ദിനാറായി വര്‍ദ്ധിക്കും. മാതാപിതാക്കള്‍ക്കുള്ള ആശ്രിത വിസക്ക് 200 ദിനാറില്‍ നിന്നും 400 ആയി മാറും. ഒരു വര്‍ഷത്തേക്ക് 2 ദിനാര്‍ ഫീസുള്ള വര്‍ക്ക് പെര്‍മിറ്റിന് ഇനി 15 ദിനാര്‍ നല്‍കേണ്ടി വരും.

മറ്റ് വര്‍ദ്ധനവുകള്‍ ഇനി പറയും വിധമാണ് ആദ്യ വര്‍ക്ക് പെര്‍മിറ്റ് 20 ദിനാര്‍, പുതിയ വിസ പാസാക്കുന്നതിന് 50 ദിനാര്‍, ഇഖാമ മറ്റൊരു സ്‌പോണ്‍സറിനു കീഴിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് 30 ദിനാര്‍ വിദേശികള്‍ക്കുള്ള ഫാമിലി വിസിറ്റ് ,കൊമേഴ്‌സ്യല്‍ വിസിറ്റ് വിസകള്‍ക്ക് 30 ദിനാറാണ് ഫീസ്, 90 ദിവസത്തെ വിസയാണെങ്കില്‍ ഇനി 90 ദിനാര്‍ നല്‍കേണ്ടി വരും.പാസ്‌പോര്‍ട്ടില്‍ ഇഖാമ പതിക്കുന്നതിന് നിലവിലുണ്ടായിരുന്ന 10 ദിനാര്‍ 20 ദിനാറായി വര്‍ദ്ധിക്കും.

visa

തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് വിദേശികള്‍ക്കുള്ള മിക്ക സേവനങ്ങള്‍ക്കും ഫീസ് വര്‍ദ്ധനവ് ഉടന്‍ നിലവില്‍ വരുമെന്ന് താമസ കുടിയേറ്റ വിഭാഗം മേധാവി ഷെയ്ഖ് മേസിന്‍ അല്‍ജറാഹ് ആണ് വ്യക്തമാക്കിയത്. മറ്റ് ജി.സി.സി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവെ കുറഞ്ഞ നിരക്കാണ് കുവൈത്തില്‍ നിലവിലുണ്ടായിരുന്നത്.

English summary
Kuwait announces to raise the cost of visa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X