Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി പിറന്നാള്‍ ആഘോഷം; പിറ്റേന്ന് മകള്‍ മിന്‍സ ആംബുലന്‍സിലേക്ക്, ആ കാഴ്ച്ച കണ്ട് തകര്‍ന്ന് അഭിലാഷ്

കോട്ടയം: തലേന്ന് രാത്രി വരെ ചിരിച്ച് കളിച്ച് നടന്ന തന്റെ പൊന്നോമന കൂടെയില്ലെന്ന് വിശ്വസിക്കാന്‍ കഷ്ടപ്പെടുകയാണ് അഭിലാഷ് ചാക്കോയും സൗമ്യയും. മകളുടെ പിറന്നാള്‍ ദിവസം തന്നെയാണ് മരണം അവളെ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഖത്തറില്‍ സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മലയാളി ബാലിക മിന്‍സ മറിയം മരിച്ചത് രാജ്യത്താകെ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഖത്തറിലെ മലയാളി സമൂഹമാകെ ആകെ വിറങ്ങലിച്ച് നില്‍ക്കുകയാണ്.

മോളേ എന്ന് വിളിച്ച് കൊതി തീരും മുമ്പാണ് അഭിലാഷിന് മകളെ നഷ്ടമായത്. മിന്‍സയുടെ മൃതദേഹം ഖത്തറില്‍ നിന്ന് കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ഖത്തര്‍ സര്‍ക്കാര്‍ ഈ വിഷയത്തിലുണ്ടായ പിഴവ് എത്രത്തോളം വലുതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

image courtesy: manoramaonline

ഏഷ്യാകപ്പില്‍ ടോപ് ഫോമില്‍ വിരാട് കോലി; ടി20 ലോകകപ്പിന് മുമ്പ് ചെറിയൊരു ബ്രേക്ക്, അനുഷ്‌കയ്‌ക്കൊപ്പം ബ്രിട്ടനില്‍

മിന്‍സയുടെ നാലാം പിറന്നാള്‍ ഞായറാഴ്ച്ചയായിരുന്നു. രാത്രി തന്നെ പിറന്നാള്‍ ആഘോഷത്തിലായിരുന്നു മിന്‍സ. രാവിലെ സ്‌കൂളില്‍ പോകാനുള്ള ആവേശം വേറെയുമുണ്ടായിരുന്നു. പിതാവ് അഭിലാഷ് അടക്കമുള്ളവര്‍ മിന്‍സയ്‌ക്കൊപ്പം ആഘോഷത്തിനുണ്ടായിരുന്നു. എന്നാല്‍ രാത്രിയിലെ ആഘോഷം മിന്‍സയെ ക്ഷീണിപ്പിച്ചിട്ടുണ്ടാവാം. ബസ്സില്‍ വെച്ച് കൊച്ച് കുട്ടി ഒന്ന് മയങ്ങി പോയി. പക്ഷേ അത് അഭിലാഷിനെയും സൗമ്യയെയും എക്കാലവും തീരാ വേദനയില്‍ ആഴ്ത്തുന്നതായിരിക്കുമെന്ന് ആരും അറിഞ്ഞിരുന്നില്ല.

2

അല്‍ വക്‌റയിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് ബസ്സിനുള്ളില്‍ മിന്‍സ ഉറങ്ങി പോയത്. സ്്കൂളില്‍ എത്തിയപ്പോള്‍ ബസ്സില്‍ നിന്ന് എല്ലാവരും ഇറങ്ങിയെന്ന് ഉറപ്പാക്കാതെ ജീവനക്കാര്‍ ബസ് ലോക്ക് ചെയ്ത് പോയി. പിന്നീഡ് ജീവനക്കാര്‍ തിരികെ ഡ്യൂട്ടിക്കെത്തിയത് പതിനൊന്നരയോടെയാണ്. എന്നാല്‍ കടുത്ത ചൂടില്‍ ഓരോ നിമിഷവും ഉരുകി തീരുകയായിരുന്നു മിന്‍സ. കുട്ടിയെ ബോധരഹിതയായി ബസ്സില്‍ കണ്ടെത്തുകയായിരുന്നു ജീവനക്കാര്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

3

image courtesy:onmanorama.com

കളര്‍ഫുളാണല്ലോ മൊത്തം, ക്യൂട്ട് ലുക്കില്‍ കീര്‍ത്തി, കൂടെയുള്ളതെല്ലാം സൂപ്പര്‍ സ്റ്റാര്‍സ്, വൈറലായി ചിത്രങ്ങള്‍

തലേദിവസം വരെ മകള്‍ക്കൊപ്പം ആഘോഷിച്ച് നടന്ന അഭിലാഷ് അടുത്ത ദിവസം കാണുന്നത്, സ്വന്തം മകളെ ആംബുലന്‍സിലേക്ക് കൊണ്ടുപോകുന്നതാണ്. ഹൃദയം നുറുങ്ങുന്ന വേദനയിലാണ് അക്കാര്യം അഭിലാഷ് പറയുന്നത്. മകള്‍ക്ക് സുഖമില്ലെന്നും വേഗം സ്‌കൂളിലേക്ക് വരണമെന്നും സ്‌കൂള്‍ അധികൃതര്‍ അഭിലാഷിനെ വിളിച്ചറിയിക്കുകയായിരുന്നു. കേട്ട പാതി ജോലി സ്ഥലത്ത് നിന്ന് തിരക്ക് പിടിച്ച് അഭിലാഷ് സ്‌കൂളിലെത്തി. എന്നാല്‍ അപ്പോഴേക്കും മിന്‍സയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. വൈകാതെ തന്നെ മകള്‍ തങ്ങള്‍ക്കൊപ്പമുണ്ടാകില്ലെന്ന കാര്യവും അഭിലാഷിനെ ആശുപത്രി അധികൃതര്‍ അറിയിച്ചു.

4

അതേസമയം മിന്‍സയുടെ മൃതദേഹം കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് എത്തിച്ചു. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ തന്നെ ബന്ധുക്കള്‍ക്ക് കൈമാറി. ഖത്തര്‍ കണ്ണീരോടെയാണ് മിന്‍സയ്ക്ക് വിട നല്‍കിയത്. രണ്ട് ദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകീട്ടാണ് മൃതദേഹം ബന്ധുക്കള്‍ക്കായി വിട്ടുനില്‍കിയത്. കുഞ്ഞു മിന്‍സയെ അവസാനമായി ഒരു നോക്ക് കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും ജനങ്ങളുടെ ഒഴുക്കായിരുന്നു. അവര്‍ക്കറിയാമായിരുന്നു ആ കുടുംബത്തിന്റെ എല്ലാ സന്തോഷവും മിന്‍സയുടെ ചിരിയായിരുന്നുവെന്നും, എത്ര വലിയ വേദനയാണ് അത് അഭിലാഷിനും കുടുംബത്തിനും ഉണ്ടാകുകയെന്നും.

5

image courtesy-mangalore today

ഖത്തറിനറിയാമായിരുന്നു ഇത് പൊറുക്കാനാവാത്ത കുറ്റമാണെന്ന്. അതുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ബുഥെയ്‌ന ബിന്‍ത് അലി അല്‍ നുഐമി അഭിലാഷിന്റെ അല്‍ വക്രയിലുള്ള വീട്ടിലെത്തിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു മന്തിര അഭിലാഷിനെയും സൗമ്യയെയും കാണാനെത്തിയത്. ഇവര്‍ക്കൊപ്പം ഖത്തര്‍ സര്‍ക്കാരുണ്ടെന്ന ഉറപ്പും നല്‍കി. കുടുംബത്തെ മന്ത്രി ആശ്വസിപ്പിക്കുക മാത്രമല്ല, എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂള്‍ ലൈസന്‍സിങ് വകുപ്പിലെ ഓഫീസറും മിന്‍സയുടെ കുടുംബത്തെ കാണാനെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+