കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരന്റെ പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് ദുബായില്‍ പിടിയിലായി

സഹോദരന്റെ പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് ദുബായില്‍ പിടിയിലായി

  • By Desk
Google Oneindia Malayalam News

ദുബായ്: സഹോദരന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ജര്‍മനിയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാവ് ദുബായ് പോലിസിന്റെ പിടിയിലായി. ഘാന സ്വദേശിയായ ഇയാള്‍ ജര്‍മനിയിലുള്ള സഹോദരന്റെ ഫ്രഞ്ച് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ മറ്റൊരാളുടെ പാസ്‌പോര്‍ട്ടിലാണ് ജര്‍മനിയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് കണ്ടെത്തിയത്. പാസ്‌പോര്‍ട്ടിലെ എന്‍ട്രി സീല്‍ വ്യാജമാണെന്ന തോന്നലിനെ തുടര്‍ന്നായിരുന്നു അന്വേഷണം.

വീണ്ടും ലക്ഷ്മി നായര്‍... പുറത്താക്കിയിട്ടും രക്ഷയില്ല, വിദ്യാര്‍ഥികളുടെ ആരോപണം ഗുരുതരം...
ജര്‍മനിയിലുള്ള സഹോദരന്‍ കൊറിയര്‍ വഴി പാസ്‌പോര്‍ട്ട് തനിക്ക് അയച്ചുതരികയായിരുന്നുവെന്ന് 39കാരനായ അസിസ്റ്റന്റ് മാനേജര്‍ ചോദ്യം ചെയ്യലിനിടെ പോലിസിനോട് പറഞ്ഞു. ഏപ്രില്‍ 28ന് ദുബായിലെത്തിയതായി കാണിക്കുന്ന ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ സീലായിരുന്നു പാസ്‌പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ വ്യാജ സീല്‍ വച്ചത് താനല്ലെന്നും ജര്‍മനിയിലുള്ള സഹോദരനാണെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞു. ഏപ്രില്‍ 28നു മുമ്പേ പാസ്‌പോര്‍ട്ട് തനിക്ക് ലഭിച്ചിരുന്നുവെന്നും ജര്‍മനിയില്‍ നിന്ന് വ്യാജ സീല്‍ പതിച്ച ശേഷം പാസ്‌പോര്‍ട്ട് തനിക്ക് അയച്ചുതരികയായിരുന്നുവെന്നുമാണ് ഇയാളുടെ വാദം. ഇത് ശരിയാണെന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ബോധ്യമായി.

കുഞ്ഞുങ്ങളെ കൊന്നു, ഭാര്യയെ ബലാത്സംഗം ചെയ്തു, ഭീകരരുടെ അക്രമം... വെളിപ്പെടുത്തലുമായി ദമ്പതികള്‍കുഞ്ഞുങ്ങളെ കൊന്നു, ഭാര്യയെ ബലാത്സംഗം ചെയ്തു, ഭീകരരുടെ അക്രമം... വെളിപ്പെടുത്തലുമായി ദമ്പതികള്‍

passport

സഹോദരന്റെ ഫ്രഞ്ച് പാസ്‌പോര്‍ട്ട് കൈവശം വച്ച ഇയാള്‍ സ്വന്തം പാസ്‌പോര്‍ട്ടിലെടുത്ത വിസിറ്റ് വിസയില്‍ ദുബായിലെത്തിയത്. യഥാര്‍ഥ പാസ്‌പോര്‍ട്ടില്‍ എന്‍ട്രി സീല്‍ പതിപ്പിക്കുകയുമുണ്ടായി. തിരികെ പോകുമ്പോള്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിലെത്തി ഘാന പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് സീല്‍ അടിക്കുകയും ചെയ്തു. വിമാനത്തില്‍ കയറുന്നതിനുള്ള ബോര്‍ഡിംഗ് പാസ് വാങ്ങി ബോര്‍ഡിംഗ് ഗെയിറ്റിലെത്തിയപ്പോഴാണ് പണി പാളിയത്. അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ജര്‍മനിയിലേക്കുള്ള എന്‍ട്രി പെര്‍മിറ്റ് ചോദിച്ചപ്പോഴായിരുന്നു ഇത്. സഹോദരന്റെ ജര്‍മന്‍ പാസ്‌പോര്‍ട്ട് കാണിച്ചെങ്കിലും സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ എന്‍ട്രി സീല്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് പോലെ അഭിനയിക്കുകയായിരുന്നു. സൂക്ഷ്മമായി നടത്തിയ അന്വേഷണത്തില്‍ സീല്‍ വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.

English summary
An assistant manager, who hails from Ghana, has been sentenced to six months in jail for using his brother's French passport when trying to go from Dubai to Germany.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X