കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക വൈറസിന് പിന്നാലെ മെര്‍സ് വൈറസും; മനുഷ്യകുലത്തെ നശിപ്പിക്കുമോ ഈ വൈറസുകള്‍

  • By Neethu
Google Oneindia Malayalam News

അബുദാബി: സിക്ക വൈറസുകള്‍ക്ക് പിന്നാലെ യുഎഇ രാജ്യങ്ങളില്‍ ഭീഷണിയുയര്‍ത്തി മെര്‍സ് വൈറസ് ബാധ വീണ്ടും കണ്ടെത്തി. മെര്‍സ് വൈറസ് ബാധിച്ച് 73 കാരന്‍ മരിച്ചതിനെ തുടര്‍ന്നാണ് യുഎഇയില്‍ കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഒട്ടകങ്ങളില്‍ നിന്നാണ് മെര്‍സ് വൈറസ് ബാധ മനുഷ്യരിലേക്ക് പകരുന്നത് എന്ന് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടിരുന്നു. 2015 ല്‍ 7700 ഒട്ടകങ്ങള്‍ക്ക് മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ അബുദാബിയില്‍ മരണപ്പെട്ടയാളും ഒട്ടകങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മെര്‍സ് വൈറസ്

മെര്‍സ് വൈറസ്


മിഡിള്‍ ഈസ് റെസ്പിറേറ്ററി സിന്‍ഡ്രോം എന്ന് അറിയപ്പെടുന്ന കൊറൊണ വിഭാഗത്തില്‍പ്പെട്ട വൈറസാണ് മെര്‍സ് വൈറസ്. മനുഷ്യന്റെ ശ്വസനവ്യവസ്ഥയ്ക്ക് ബാധിക്കുന്ന അസുഖമാണ് മെര്‍സ്. പനി, ചുമ എന്ന ലക്ഷണങ്ങളിലൂടെ മരണത്തിലേക്ക് നയിക്കുന്ന മാരകമായ അസുഖമാണ് മെര്‍സ്.

73കാരന്‍ മരണപ്പെട്ടു

73കാരന്‍ മരണപ്പെട്ടു

ഡിസംബര്‍ മാസം മുതല്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളാണ് കഴിഞ്ഞ ദിവസം മരിച്ചത്. പനി, ചുമ എന്നീ ലക്ഷണങ്ങളാല്‍ നഴ്‌സിംഗ് ഹോമിലാണ് ചികിത്സ നേടിയത്. പന്നിക്കുള്ള ചികിത്സ നേടിയെങ്കിലും അസുഖം കൂടിയപ്പോഴാണ് പരിശോധനയില്‍ മെര്‍സ് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീക്കരിച്ചത്.
ഒട്ടകങ്ങളുമായി അടുത്ത സമ്പര്‍ക്കം

ഒട്ടകങ്ങളുമായി അടുത്ത സമ്പര്‍ക്കം


മരണപ്പെട്ടയാള്‍ക്ക് ഒട്ടകങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അസുഖം ബാധിക്കുന്നതിന് മുന്‍പ് ഒട്ടകത്തിന്റെ പാല്‍ പച്ചയ്ക്ക കുടിച്ചിരുന്നതായി പറയുന്നു.

തായ്‌ലന്റിലും ഭീഷണി

തായ്‌ലന്റിലും ഭീഷണി


തായ്‌ലന്റില്‍ 40 പേര്‍ക്കാണ് മെര്‍സ് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നത്. ഒമാനില്‍ നിന്നും തായ്‌ലന്റില്‍ എത്തിയ 71 കാരന് രോഗബാധ സ്ഥിരീക്കരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നിരീക്ഷണത്തിന് വിധേയരാക്കിയത്.

2012 ല്‍ മരിച്ചത് 587

2012 ല്‍ മരിച്ചത് 587


മെര്ഡസ് വൈറസ് ബാധിച്ച 2012 ല്‍ മരിച്ചത് 587 പേരാണ്. യുഎഇ രാജ്യങ്ങളിലാണ് മെര്‍സ് വൈറസ് മരണങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രവാസികള്‍ക്ക് ഭീഷണി

പ്രവാസികള്‍ക്ക് ഭീഷണി


വൈറസ് ബാധിത വ്യക്തികളില്‍ നിന്നും പടരുന്ന അസുഖമായതിനാല്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഭീഷണിയാണ് മെര്‍സ് വൈറസുകള്‍.

English summary
mers viru again in Abu Dhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X