Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ; മലയാളിയുടെ കൊലപാതകത്തില്‍ 17 പേര്‍ കുറ്റക്കാര്‍

ഷാര്‍ജ: റോളയിലെ വാച്ച് കടയില്‍ വെച്ച് മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 17 പേര്‍ കുറ്റക്കാരെന്ന് പ്രോസികൃൂഷന്‍. റോള മാളിനടുത്ത് വാച്ച് കട നടത്തിയിരുന്ന കാസര്‍കോട് കാഞ്ഞങ്ങാട് ചിത്താരി മൂക്കോട് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകന്‍ ഷരീഫാ(33)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാക്കിസ്ഥാനികളും അറബ് വംശജരുമായിരുന്നു പ്രതികളായി ഉണ്ടായിരുന്നത്.

2012ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. കടയില്‍വെച്ചുണ്ടായ വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഷെരീഫിന്റെ കടയില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നത് ഒരു ജീവനക്കാരന്‍ കണ്ടിരുന്നു. ഇക്കാര്യം ചോദ്യം ചെയ്ത ഷെരീഫിവോട് പകരം വീട്ടുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചുപോയ മോഷ്ടാവ് പാക്കിസ്ഥാനികളും അറബ് വംശജരും ഉള്‍പ്പെടുന്ന 17 അംഗ സംഘവുമായെത്തി.

murder

കടയില്‍വെച്ച് വാക്കുതര്‍ക്കം നടക്കുന്നതിനിടെ സംഘം ഷരീഫിനെ കുത്തുകയായിരുന്നു. സംഭവത്തില്‍ ഇടപെടാനെത്തിയ ഇതിനടുത്ത് മറ്റൊരു കടയില്‍ ജോലി ചെയ്തിരുന്ന ചിത്താരി സ്വദേശി ഖലീലിനും ഗുരുതര പരുക്കേറ്റു. ഇയാള്‍ പിന്നീട് സുഖം പ്രാപിച്ചു. കേസിലെ മുഖ്യസാക്ഷിയുടം ഖലീല്‍ ആയിരുന്നു.

കേസില്‍ മറ്റു സാക്ഷികളെയും വിസ്തരിച്ച ശേഷമാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ അടുത്തദിവസം തന്നെ ഷാര്‍ജ ശരീഅ കോടതി പ്രഖ്യാപിക്കും. കൊലപാതകം നടന്നതിനാല്‍ പ്രതികള്‍ക്ക് വധിശിക്ഷ ലഭിച്ചേക്കാനാണ് സാധ്യത. പ്രതികള്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോടു അഭ്യര്‍ഥിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+