പെൺകു‌‌ട്ടികളുള്ള മാതാപിതാക്കൾ ഈ സിനിമ കാണണം

  • Posted By: തൻവീർ
Subscribe to Oneindia Malayalam

ദുബായ്: ദേശീയ പുരസ്കാരം നേടിയ ബ്യാരിയുടെ സംവിധായകൻ സുവീരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം മഴയത്ത് എന്ന സിനിമയുടെ ​ഓഡിയോ റിലീസിങ്ങ് ദുബായിൽ സംഘടിപ്പിച്ചു. സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ, നിർമ്മാതാക്കളിൽ ഒരാളും പ്രധാന നടനുമായ നികേഷ് റാം, സഹ നിർമാതാക്കളായ ‌‌ടിസി ബ്രജീഷ്, നിതീഷ് മനോഹരൻ എന്നിവർ ചേർന്നാണ് ​ഗാനങ്ങളുടെ റിലീസിങ്ങ് നടത്തിയത്. ദുബായിലേക്കുള്ള യാത്രയ്ക്ക് വേണ്ടി വിമാനത്താവളത്തിലേക്കുള്ള വഴിയിൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന സംവിധായകൻ സുവീരന് പരിപാടിയിൽ എത്തിച്ചേരാൻ സാധിച്ചില്ല.

പത്ര സമ്മേളനത്തിനിടെ വാ‌‌ട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംബന്ധിച്ചത്. സിനിമയുടെ ട്രെയിലറും ചടങ്ങിൽ പുറത്തിറക്കിയിരുന്നു. കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവം ഏറെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സമകാലീന വിഷയത്തിൽ നടക്കുന്ന ചർച്ചകൾക്ക് മഴയത്ത് എന്ന തങ്ങളുടെ സിനിമ ഏറെ പ്രധാന്യം അർഹിക്കുന്നതായിരിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു. അപർണ്ണ ​ഗോപിനാഥാണ് നായികാ വേഷത്തിൽ എത്തുന്നത്. മനോജ് കെ ജയൻ, ശാന്തി ക്യഷ്ണ, സുനിൽ സുഖദ, സന്തോഷ് കീഴാറ്റൂർ, ബാലതാരം നന്ദന വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

nri

പെൺകുട്ടികൾക്ക് സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും തെറ്റിദ്ധാരണകളെ തുടർന്ന് കുടുംബ ബന്ധങ്ങളിൽ സംഭവിക്കുന്ന അകൽച്ചയുമാണ് മഴയത്ത് എന്ന സിനിമയിലൂടെ സംവിധായകൻ സമൂഹത്തിനോട് പറയാൻ ശ്രമിക്കുന്നത്. കണ്ണൂരും വടകരയുമാണ് പ്രധാന ലൊക്കേഷൻ. ഇതിനു മുൻപ് മൂന്നോളം തമിഴ് സിനിമകളിൽ അഭിനയിച്ച നികേഷ് റാമിന്റെ ആദ്യ മലയാള സിനിമയാണ് മഴയത്ത്. ചിത്രം 27 ന് തിയ്യറ്ററുകളിൽ എത്തും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Must watch movie for parents who have daugh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്