തങ്കമീന്‍കളിലൂടെ ദേശീയ അവാര്‍ഡ് പ്രവാസിയ്ക്ക്
ദുബായ്: ഇന്ത്യയിലെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ദുബായില്‍ എത്തിച്ച പ്രവാസികള്‍ക്ക് അഭിമാനമായി മാറിയിരിയ്ക്കുകയാണ് സാധന വെങ്കിടേഷ് എന്ന പ്രവാസി പെണ്‍കുട്ടി. തങ്കമീന്‍കള്‍ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് സാധനയ്ക്ക് അവാര്‍ഡ് ലഭിച്ചത്. സാധനയുടെ അവാര്‍ഡ് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് സമ്മാനിച്ചത് അഭിമാനത്തിന്റെ നിമിഷങ്ങള്‍.മികച്ച ബാലതാരത്തിനുള്ള അവാര്‍ഡുകള്‍ ഉള്‍പ്പടെ മൂന്ന് അവാര്‍ഡുകള്‍ തങ്കമീന്‍കള്‍ നേടി.
പുരസ്കാരം ലഭിച്ച വാര്‍ത്ത ടിവിയിലൂടെയാണ് സാധന അറിഞ്ഞത്. അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷം. ബര്‍ദുബായില്‍ കുടുംബത്തോടൊപ്പമാണ് സാധനയുടെ താമസം. അല്‍ഖൂസ് അവര്‍ ഓണ്‍ ഇന്ത്യന്‍ ഹൈസ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തി റാം സംവിധാനം ചെയ്ത ചിത്രമാണ് തങ്ക മീന്കള്. റാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു.

മികച്ച തമിഴ് ചിത്രം, മികച്ച ഗാനരചന എന്നിവയ്ക്കുള്ള പുരസ്ക്കാരവും തങ്കമീന്‍കള്‍ നേടി. ഗൗതം മേനോനാണ് ചിത്രം നിര്‍മ്മിച്ചത്. റാം തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയതും. തങ്കമീന്‍കളിലെ തുടര്‍ച്ചയായ ചിത്രത്തിലേയ്ക്കും സാധനയ്ക്ക് ക്ഷണം ലഭിച്ചതായി അച്ഛന് വെങ്കിടേഷ് പറഞ്ഞു. നൃത്താധ്യാപികയായ ലക്ഷ്മിയാണ് സാധനയുടെ അമ്മ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications