പ്രവാസിയുടെ മൃതദേഹം ഏഴ് മാസത്തോളമായി സൗദിയില്‍; അന്ത്യകര്‍മ്മങ്ങള്‍ക്കായി കാത്തിരുന്ന് കുടുംബം
ഷാജഹാന്‍പൂര്‍: സൗദി അറേബ്യയില്‍ വച്ച് മരണപ്പെട്ട യുവാവിന്റെ മൃതദേഹത്തിനായി ഒരു കുടുംബം കാത്തിരിക്കുന്നത് മാസങ്ങളോളം. കഴിഞ്ഞ ഏഴ് മാസമായി സൗദി അറേബ്യയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മകന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ 85 കാരിയായ മറിയം ബീഗം മാസത്തോളമായി കാത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ആലം ( 35 ) സൗദി അറേബ്യയിലേക്ക് ജോലിക്ക് പോയത്. എന്നാല്‍ മാര്‍ച്ച് 30ന് അവിടെ വച്ച് മരണപ്പെടുകയായിരുന്നെന്ന് ഇന്ത്യന്‍ എംബസി അറിയിക്കുന്നു.

എന്നാല്‍ ആഗസ്റ്റ് മാസത്തിലാണ് ആലത്തിന്റെ മരണവിവരം ബന്ധുക്കള്‍ അറിയുന്നതെന്ന് ആലമിന്റെ സഹോദരന്‍ അഫ്താബ് ആലം പറഞ്ഞു.
അന്നുമുതല്‍ ആലമിന്റെ മൃതദേഹം ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ സംസ്‌കരിക്കുന്നതിനായി തിരികെ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ച് കുടുംബം അധികാരികള്‍ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു ഫലവും ഉണ്ടായില്ല.

മൃതദേഹം വൈകുന്ന സാഹചര്യത്തില്‍ ആലമിന്റെ ഭാര്യ ഫര്‍ഹീനും തന്റെ ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ ജിദ്ദയില്‍ നടത്താന്‍ ഒരു പരിചയക്കാരന് അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷാജഹാന്‍പൂരില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ഫര്‍ഹീന്‍, ജിദ്ദയിലെ ഒരു സുഹൃത്തിന് ആലമിനെ അവിടെ സംസ്‌കരിക്കുന്നതിന് ഔദ്യോഗിക കത്തില്‍ സമ്മതം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

മൃതദേഹം വളരെക്കാലമായി സൗദിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അവര്‍ കത്തില്‍ പറയുന്നു. ജോലിക്കായി ജിദ്ദയിലേക്ക് പോയ ആലം മാര്‍ച്ച് 30ന് അവിടെ വെച്ച് മരിച്ചതായി എസ് പി് ആനന്ദ് പറഞ്ഞു. മരണവിവരം ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ വിവരം കുടുംബാംഗങ്ങളെ അറിയിച്ചു. തുടര്‍ന്ന് എംബസി നല്‍കിയ സമ്മതപത്രം ഒപ്പിടാന്‍ അവര്‍ക്ക് കൈമാറുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

എന്നാല്‍ ആലിന്റെ മാതാവിനും സഹോദരനും മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യകര്‍മ്മം നിര്‍വഹിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍, ആലമിന്റെ മൃതദേഹം ജിദ്ദയിലെ ഒരു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് ആലം സൗദിയിലേക്ക് ജോലിക്കായി പൊയത്. മാര്‍ച്ച് 30ന് അവിടെ വച്ച് മരണപ്പെട്ടെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചതെന്ന് സഹോദരന്‍ പറഞ്ഞു.

അതേസമയം, സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം സംസ്‌കരിച്ചു. ഈ മാസം ഏഴാം തീയതി സൗദി അറേബ്യയിലെ ഖസീമില്‍ അല്‍റാസ് പട്ടണത്തിന് സമീപം സബ്ഹാനിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ബന്ധുക്കളായ രണ്ട് മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. മലപ്പുറം മഞ്ചേരി, വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (29), സഹോദരി ഭര്‍ത്താവ് മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44) എന്നിവരുടെ മൃതദേഹങ്ങളാണ് റിയാദിന് സമീപം ഹുറയ്മല പട്ടണത്തില്‍ ഖബറടക്കിയത്.












Click it and Unblock the Notifications