കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി പിടിച്ചെടുത്തു

ഭക്ഷ്യയോഗ്യമല്ലാത്തതും അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ സൂക്ഷിച്ചതുമായ ഇറച്ചി പിടിച്ചെടുത്തത് ഏറെ ഗൗരവത്തോടെയാണ് നഗരസഭ നോക്കികാണുന്നതെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍

Google Oneindia Malayalam News

ഒമാന്‍: മസ്‌ക്കറ്റിലെ വിവിധ ഭാഗങ്ങളില്‍ നഗരസഭാ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ വ്യാപക തിരച്ചലില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 200 കിലോ പഴകിയ ഇറച്ചി പിടിച്ചെടുത്തു. മസ്‌ക്കറ്റിലെ മത്ര മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇറച്ചികള്‍ പിടിച്ചെടുത്തിരിക്കുന്നത്.

ഭക്ഷ്യയോഗ്യമല്ലാത്തതും അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ സൂക്ഷിച്ചതുമായ ഇറച്ചി പിടിച്ചെടുത്തത് ഏറെ ഗൗരവത്തോടെയാണ് നഗരസഭ നോക്കികാണുന്നതെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇറച്ചി സൂക്ഷിക്കാന്‍ ഉപയോഗിച്ച ആറോളം ശീതീകരണ സാമഗ്രികളും നഗരസഭ മുദ്രചെയ്തു.

meat

കേടായ ഇറച്ചി വില്‍പനയ്ക്കുവെച്ച വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിദേശികള്‍ വീടുകളില്‍ നടത്തുന്ന അനധികൃത ഭക്ഷണ ശാലകള്‍ക്കെതിരെയും നഗരസഭ അന്വേഷണം നടത്തുന്നുണ്ട്. സീബ്, ബോഷര്‍, അമിറാത്ത് എന്നിവിടങ്ങളിലായി 82 വീടുകളിലാണ് പരിശോധന നടത്തിയത്. നിയമം ലംഘിക്കുന്നവര്‍ കര്‍ശന ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധിക്രതര്‍ വ്യക്തമാക്കി.

English summary
Oman; Inedible meat was found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X