കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനാപകടത്തില്‍ പരുക്കേറ്റ ബാലികയ്ക്ക് ഒന്നരക്കോടി നഷ്ട് പരിഹാരം നല്‍കാന്‍ ദുബായ് കോടതി ഉത്തരവ്

Google Oneindia Malayalam News

ഷാര്‍ജ: മാതാവിനൊപ്പം റോഡ് മുറിച്ച് കടക്കവെ വാഹനം ഇടിച്ച് സാരമായ പരിക്കേറ്റ പാകിസ്ഥാന്‍ ബാലികയ്ക്ക് ഏഴ് ലക്ഷത്തി എണ്‍പത്തി മൂവായിരത്തി അഞ്ഞൂറ്റി നാല്‍പത് ദിര്‍ഹവും ഒന്‍പത് ശതമാനം പ്രതിഫലവും കോടതി ചെലവുകളും (ഒന്നരക്കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ദുബായ് കോടതി ഉത്തരവിട്ടു. രണ്ടായിരത്തി പതിനാല് ഡിസംബര്‍ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഷാര്‍ജ അല്‍ നഹദ ഭാഗത്ത് വെച്ച് പാകിസ്ഥാന്‍ ഇസ്ലാമാബാദ് സ്വദേശിയും ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അമാന്‍ അഹമ്മദ് മുഹമ്മദിനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. മൂടല്‍ മഞ്ഞ് കാരണം കുട്ടിയെ കണ്ടില്ലെന്നും ബസ് തട്ടിയതിന്‌ശേഷമാണ് അിറഞ്ഞതെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. തുടര്‍ന്ന് ആയിരം ദിര്‍ഹം പിഴ ചുമത്തി ഷാര്‍ജ ട്രാഫിക് കോടതി പ്രതിയെ വിട്ടയച്ചു.

british-court

ഇതിനെതിരെയാണ് അപകടത്തില്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവ് മുഹമ്മദ് റാഖിബ് സുഹൃത്തായ യു എ ഇ പൗരന്‍ മുഖേന അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിച്ചത്. തുടര്‍ന്ന് പത്ത്‌ലക്ഷം യു എ ഇ ദിര്‍ഹം ആവശ്യപ്പെട്ട് അലയന്‍സ് ഇന്‍ഷ്വറന്‍സിനെതിരെ കേസ് ഫയല്‍ ചെയ്തു. ഇന്‍ഷ്വറന്‍സ് കമ്പനി തുടക്കംമുതല്‍ തന്നെ പല ഒഴിവ് കിഴുവുകളും കോടതിയിലും നേരിട്ടും അവതരിപ്പിച്ചെങ്കിലും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഷ്ടപ്പെട്ട പഠനം ഭാവിജീവിതം മുതലായവയെ അടിസ്ഥാനമാക്കി ആവിശ്യപ്പെട്ട തുകതന്നെ അനുവദിച്ച് കിട്ടാന്‍ അഡ്വ: അലി ഇബ്രാഹീം ശക്തമായി വാദിച്ചു.

തുടര്‍ന്നുണ്ടായ വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ ദുബായി കോടതി ഏഴ് ലക്ഷത്തി എണ്‍പത്തി മൂവായിരത്തി അഞ്ഞൂറ്റി നാല്‍പത് ദിര്‍ഹവും ഒന്‍പത് ശതമാനം പ്രതിഫലവും കോടതി ചെലവുകളും (ഒന്നരക്കോടി ഇന്ത്യന്‍ രൂപ) നല്‍കാന്‍ വിധിക്കുകയായിരുന്നു. സ്‌കൂള്‍ കുട്ടികളുമായി റോഡ്മുറിച്ച് കടക്കുമ്പേള്‍ പ്രത്യേകിച്ച് മഞ്ഞ് കാലത്ത് വളരെയധികം ശ്രദ്ധിക്കണമെന്നും അശ്രദ്ധ ഒഴിവാക്കിയാല്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഇല്ലാതാക്കാമെന്ന് നിയമ പ്രിതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു.

English summary
Pakistani girl gets Rs 1.50 cr as accident relief from Dubai Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X