ദുബായ്;മെഡിക്കല്‍ ടെസ്റ്റിനിടെ ആള്‍മാറാട്ടം

സുഹൃത്തും വീട്ട് ജോലിക്കാരിയുമായ 33 കാരിയുടെ സഹായത്തോടെയാണ് ഫിലിപ്പീന്‍ യുവതി അധികൃതരെ കബളിപ്പിയ്ക്കാന്‍ ശ്രമിച്ചത്. ദുബായിലെ അല്‍ കരാമ ഹെല്‍ത്ത് സെന്ററിലാണ് ഇവര്‍ രക്തം പരിശോധിയ്ക്കുന്നതിനായി എത്തിയത്. ഫിലീപ്പിന്‍ യുവതിയുടെ അപേക്ഷാ ഫോം ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥയായ ഇന്ത്യക്കാരിയ്ക്ക് നല്‍കിയ ശേഷം രക്തം പരിശോധിയ്ക്കുന്നതിനായി യുവതിയുടെ സുഹൃത്ത് ഉദ്യോഗസ്ഥയ്‌ക്കൊപ്പം ചെന്നു.
എന്നാല്‍ അപേക്ഷാഫോമില്‍ ഉണ്ടായിരുന്ന ഫോട്ടോയില്‍ കാണുന്ന സ്ത്രീയല്ല തനിയ്ക്ക് മുന്നില്‍ രക്തം പരിശോധിയ്ക്കാന്‍ എത്തിയത് എന്ന് മനസിലാക്കിയ ഇന്ത്യക്കാരി വിവരം മറ്റുള്ളവരെ അറിയിക്കുകയും സ്ത്രീകളെ പിടികൂടുകയും ചെയ്തു. അധികൃതരെ കബളിപ്പിയ്ക്കാന്‍ ശ്രമിച്ച ഫിലിപ്പീന്‍സ് യുവതിയുടെ വിചാരണ കോടതിയില്‍ പുരോഗമിയ്ക്കുന്നു.












Click it and Unblock the Notifications