ഉപരോധം ഖത്തറിന്റെ എണ്ണയിതര കയറ്റുമതിയെ ബാധിച്ചില്ല; 2017ല്‍ 1700 കോടി റിയാലിന്റെ വ്യാപാരം

  • Posted By:
Subscribe to Oneindia Malayalam

ദോഹ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ആറുമാസത്തിലേറെയായി തുടരുന്ന ഉപരോധം ഖത്തറിന്റെ എണ്ണയിതര കയറ്റുമതി വരുമാനത്തെ തെല്ലുംബാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്. 2017ലെ ആദ്യ 11 മാസത്തിനിടയില്‍ എണ്ണയിതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലൂടെ രാജ്യം നേടിയത് 1700 കോടിയിലേറെ റിയാല്‍.

ശാഖകള്‍ കലാപത്തിന്റെ ഉറവിടങ്ങള്‍; ആര്‍എസ്എസ്സിനെതിരെ ആഞ്ഞടിച്ച് കോടിയേരി

.

നവംബറില്‍ 180 കോടി

നവംബറില്‍ 180 കോടി

നവംബറില്‍ മാത്രം 180 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് ഖത്തര്‍ കയറ്റി അയച്ചത്. കഴിഞ്ഞ നവംബറിലും 180 കോടി റിയാല്‍ തന്നെയായിരുന്നു ഇതുവഴിയുള്ള വരുമാനം.

ഉപരോധത്തിനിടയിലും വളര്‍ച്ച

ഉപരോധത്തിനിടയിലും വളര്‍ച്ച

ഉപരോധത്തിനിടയിലും ഖത്തറിലെ പ്രാദേശിക കമ്പനികള്‍ വലിയ വളര്‍ച്ച നേടി എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലിഹ് ബിന്‍ ഹമദ് അല്‍ ശര്‍ഖി അഭിപ്രായപ്പെട്ടു. ഉപരോധത്തെ മറികടക്കാന്‍ ഭരണകൂടം തയ്യാറാക്കിയ പദ്ധതികളും ആസൂത്രണവും ഇക്കാര്യത്തില്‍ നിര്‍ണായകമായി. സ്വകാര്യമേഖലയ്ക്ക് വലിയ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കിയതെന്നും അതുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് മാസങ്ങളില്‍ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ഖത്തറിലെ സ്വകാര്യ കമ്പനികള്‍ക്ക് തങ്ങളുടെ കയറ്റുമതി ലക്ഷ്യം കൈവരിക്കാനായി എന്നത് അഭിമാനകരമായ നേട്ടമാണ്.

സ്വദേശി സംരംഭങ്ങള്‍ വര്‍ധിച്ചു

സ്വദേശി സംരംഭങ്ങള്‍ വര്‍ധിച്ചു

സ്വദേശികള്‍ കൂടുതല്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. ഇതിനൊപ്പം വിദേശനിക്ഷേപകരുടെ അകമഴിഞ്ഞ സഹായവും ഖത്തറിന് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സ്വദേശി ഉല്‍പന്നങ്ങള്‍ക്ക് ഖത്തറിലും രാജ്യാന്തരതലത്തിലും പരമാവധി പ്രോല്‍സാഹനവും വില്‍പനയും ഉറപ്പാക്കാന്‍ വേണ്ട സഹായമെല്ലാം ഖത്തര്‍ ചേംബറിന്റെ ഭാഗത്തുനിന്നുണ്ടാകും. കഴിഞ്ഞ ദിവസം സമാപിച്ച മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം എഡിഷന്‍ ഇതിന്റെ മികച്ച ഉദാഹരണമാണെന്നും അല്‍ ശര്‍ഖി വ്യക്തമാക്കി.

ഇറക്കുമതിയില്‍ മുമ്പില്‍ ഒമാന്‍

ഇറക്കുമതിയില്‍ മുമ്പില്‍ ഒമാന്‍

നവംബറില്‍ ഖത്തറിന്റെ എണ്ണയിതര കയറ്റുമതി 53 രാജ്യങ്ങളിലേക്കായിരുന്നു. ഒക്ടോബറില്‍ ഇത് 57 രാജ്യങ്ങളിലേക്കായിരുന്നു. ഇതില്‍ പത്തും ജിസിസി-അറബ് രാജ്യങ്ങളാണ്. 12 മറ്റ് ഏഷ്യന്‍ രാജ്യങ്ങളും 12 യൂറോപ്യന്‍ രാജ്യങ്ങളും 16 ആഫ്രിക്കന്‍ രാജ്യങ്ങളും മൂന്ന് അമേരിക്കന്‍ രാജ്യങ്ങളും ഇതില്‍പ്പെടും. ആകെ കയറ്റുമതിയുടെ 49.9% (89.26 കോടി) വുമായി ഒമാനാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ജര്‍മനിയും 6.9% (12.5 കോടി) മൂന്നാമത് ഹോങ്കോങ്ങും 6.5% (11.8 കോടി) നാലാമത് സിംഗപ്പൂരും 5.4% (9.7 കോടി) അഞ്ചാമത് തെക്കന്‍ കൊറിയയും 5.3% (9.6 കോടി)ആണ്. തുര്‍ക്കി, ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ജോര്‍ദാന്‍ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ജി.സി.സി കഴിഞ്ഞാല്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഖത്തറില്‍ നിന്നുള്ള എണ്ണയിതര ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
qatar blockade could not affect non oil exports

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്