കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ഖത്തറില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍; രോഗമില്ലെന്ന സാക്ഷ്യപത്രവും വേണം

Google Oneindia Malayalam News

ദോഹ: ആറ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഖത്തര്‍ ഭരണകൂടം നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് ക്വാറന്റൈന്‍ എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ത്യയില്‍ നിന്ന് ഒട്ടേറെ പേര്‍ നേപ്പാള്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ വഴി ഗള്‍ഫിലെത്തുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലുള്ളവര്‍ക്കും ക്വാറന്റൈന്‍ പ്രഖ്യാപിക്കാന്‍ ഒരു കാരണം.

Recommended Video

cmsvideo
Qatar imposes mandatory quarantine on arrivals from six countries, Including India
q

ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നര ലക്ഷമാണ് പ്രതിദിന കൊറോണ രോഗികള്‍. ഓക്‌സിജന്‍ കിട്ടാനില്ലെന്നും മൃതദേഹം സംസ്‌കരിക്കാന്‍ പ്രയാസപ്പെട്ടുന്നു എന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതു കാരണം ഒട്ടേറെ വിദേശരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറായിട്ടുണ്ട്. അതേസമയം, പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആസ്‌ത്രേലിയ ആണ് ഏറ്റവും ഒടുവില്‍ ഇന്ത്യക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യം. അതേസമയം, ഇന്ത്യക്കാര്‍ തങ്ങളുടെ രാജ്യം വഴി ഗള്‍ഫിലേക്ക് പോകുന്നത് നിരോധിച്ച് നേപ്പാള്‍ ഉത്തരവിറക്കിയതും ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി.

സിപിഐക്ക് 10ല്‍ താഴെ സീറ്റ് മാത്രം? എല്‍ഡിഎഫിന് രണ്ടാമൂഴം ലഭിച്ചേക്കില്ല, പുനലൂരില്‍ രണ്ടത്താണിയോസിപിഐക്ക് 10ല്‍ താഴെ സീറ്റ് മാത്രം? എല്‍ഡിഎഫിന് രണ്ടാമൂഴം ലഭിച്ചേക്കില്ല, പുനലൂരില്‍ രണ്ടത്താണിയോ

നോര്‍ത്ത് കൊല്‍ക്കത്തിയില്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്ന മമത ബാനര്‍ജി: ചിത്രങ്ങള്‍

ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് ഖത്തര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് പിസിആര്‍ പരിശോധന നടത്തണം എന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രോഗമില്ല എന്ന സാക്ഷ്യപത്രമില്ലാതെ ഖത്തറിലേക്കുള്ള വിമാനത്തില്‍ കയറാന്‍ സാധിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ എത്തിയാല്‍ ക്വാറന്റൈനില്‍ കഴിയണം. അതോടൊപ്പം കൊറോണ പരിശോധന നടത്തുകയും വേണം. ക്വാറന്റൈന്‍ കാലാവധി കഴിയുമ്പോഴും പരിശോധന നടത്തണം. ഖത്തര്‍ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരും യാത്ര തുടങ്ങുന്നതിന് മുമ്പ് കൊറോണ പരിശോധന നടത്തേണ്ടത് ആവശ്യമാണ്.

സ്റ്റൈലിഷ് എന്നാൽ ഇതാണ്.. ഹോട്ട് ആന്റ് ഗ്ലാമർ ലുക്കിൽ നടി നഭാ നടേഷ്

English summary
Qatar imposes mandatory quarantine for six countries including from India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X