കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചതായി വാര്‍ത്ത പോട്ടെ, യുവാവിന് മരണസര്‍ട്ടിഫിക്കറ്റ് തന്നെ കയ്യില്‍കിട്ടി!

  • By Muralidharan
Google Oneindia Malayalam News

റിയാദ്: സെലിബ്രിറ്റികളുടെ മരണവാര്‍ത്ത അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പുറത്തുവരുന്നത് ഒരുപാട് തവണ വാര്‍ത്തയായിട്ടുണ്ട്. സ്വന്തം മരണവാര്‍ത്ത വായിച്ച ശേഷം, ഞാന്‍ മരിച്ചിട്ടില്ല കേട്ടോ എന്ന് അവര്‍ തന്നെ പറയുന്നതും ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടി രവീണ ടണ്ഠന്റെ അമ്മയെ ഇത്തരത്തില്‍ ഒരു പത്രം കൊന്നത് വലിയ വിവാദമായിരുന്നു.

ഇതെല്ലാം പോട്ടെ, പത്രക്കാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ എന്ന് വെക്കാം. റിപ്പോര്‍ട്ട് തിരുത്തിയാല്‍ പ്രശ്‌നം തീര്‍ന്നു എന്നെങ്കിലും കരുതാം. എന്നാല്‍ ജീവിച്ചിരിക്കുന്ന ഒരാളിന് സര്‍ക്കാര്‍ ഓഫീസില്‍ നിന്നും മരണസര്‍ട്ടിഫിക്കറ്റ് കൊടുത്താലോ. സൗദി അറേബ്യയിലാണ് സംഭവം. പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ സലിം ബിന്‍ ഒവൈദ് അല്‍ അന്‍സി എന്ന സൗദി യുവാവിനാണ് സ്വന്തം മരണസര്‍ട്ടിഫിക്കറ്റ് കിട്ടിയത്.

saudia-arabia

സൗദി അറേബ്യയിലെ അല്‍ വത്താന്‍ ദിനപ്പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മരണസര്‍ട്ടിഫിക്കറ്റ് എഴുതപ്പെട്ടതോടെ നാല് മാസത്തോളം കാലം വിവിധ സര്‍ക്കാര്‍ സേവനങ്ങളും അന്‍സിക്ക് തടസ്സപ്പെട്ടു. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടു. നാല് മാസമെടുത്തു സര്‍ട്ടിഫിക്കറ്റ് തിരുത്തിയെഴുതിക്കിട്ടാന്‍. പക്ഷേ അപ്പോഴേക്കും താന്‍ അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചുകഴിഞ്ഞു എന്നാണ് ഇയാള്‍ പറയുന്നത്.

എന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം തടസ്സപ്പെട്ടു. കാര്‍ ആക്‌സിഡന്റ് ഉണ്ടായപ്പോള്‍ ഒരു രൂപ പോലും കിട്ടിയില്ല. സ്വന്തം കയ്യില്‍ നിന്നും 5000 സൊദി റിയാല്‍ മുടക്കേണ്ടി വന്നു. താന്‍ മരിച്ചു എന്ന് കരുതി ഇന്‍ഷുറന്‍സ് പോളിസി റദ്ദ് ചെയ്തിരിക്കുകയായിരുന്നു - അല്‍ അന്‍സി പറഞ്ഞു.

English summary
Man given death certificate by mistake in Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X