യുഎഇ സൈനീകരുടെ പ്രകടനവും ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ അരങ്ങേറും

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഇന്ത്യയുടെ റിപ്പബ്ലിക്ദിന പരേഡില്‍ യുഎഇ ല്‍ നിന്നുള്ള സൈനീകരുടെ പ്രകടനം ഇത്തവണ കാണികള്‍ക്ക് കൗതുകം പകരും. ഇതാദ്യമായാണ് ഒരു അറബ് രാജ്യത്ത് നിന്നുള്ള സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്നത്.

2016 ല്‍ ഫ്രഞ്ച് സൈന്യം പങ്കെടുത്തതാണ് ഇതിനു മുന്‍പ് വിദേശ സൈന്യം പങ്കെടുത്ത റിപ്പബ്ലിക്ദിന പരേഡ് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ ക്രൗണ്‍ പ്രിന്‍സ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത്തവണ റിപ്പബ്ലിക്ദിന പരേഡിലെ മുഖ്യാതിഥി.

dubai-map

ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന യുഎഇ യുടെ നയതന്ത്ര തലത്തിലുള്ള കൂടിക്കാഴ്ചകളും രാജകുമാരന്റെ സന്ദര്‍ശന വേളയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഭീകരവാദം അടിച്ചമര്‍ത്തല്‍, സുരക്ഷാ കാര്യങ്ങളിലെ പരസ്പര സഹകരണം തുടങ്ങി രാജ്യാന്തര പ്രദേശിക പ്രശ്‌നങ്ങള്‍ വരെ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറും യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ മുഹമ്മദ് ഗാരെഗാഷും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളും ഏറെ പ്രധാന്യം അര്‍ഹിക്കുന്നതാണ്. ജനുവരി 20നാണ് കൂടിക്കാഴ്ച നടക്കുക.

English summary
Republic Day 2017: UAE soldiers to march in parade
Please Wait while comments are loading...