കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ജുമുഅ, ജമാഅത്ത് നിസ്‌കാരം നിര്‍ത്തി; സ്ഥാപനങ്ങള്‍ അടച്ചു, ഖത്തറില്‍ എല്ലാ കടകളും അടച്ചു

  • By Desk
Google Oneindia Malayalam News

റിയാദ്: കൊറോണ വൈറസിനെ നേരിടാന്‍ സൗദി അറേബ്യ വ്യത്യസ്തമായ വഴികളാണ് സ്വീകരിക്കുന്നത്. സൗദിയിലെ പള്ളികളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ നമസ്‌കാരം നടക്കില്ല. വെള്ളിയാഴ്ച വടക്കുന്ന ജുമുഅ നമസ്‌കാരവും നിര്‍ത്തിവച്ചു. സൗദിയിലെ സ്വകാര്യ മേഖലകളിലെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഖത്തറില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാ കടകളും അടച്ചിടാനും നിര്‍ദേശിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഖത്തറില്‍ പ്രവാസികള്‍ക്ക് ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയില്‍ പള്ളികളിലെ ജമാഅത്ത് നമസ്‌കാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മക്കയിലെയും മദീനയിലെയും പള്ളിയില്‍ നമസ്‌കാരം നടക്കില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യത്തിലും സര്‍ക്കാര്‍ വ്യക്തത നല്‍കി. വിശദവിവരങ്ങള്‍ ഇങ്ങനെ.....

പ്രാര്‍ഥനാ നിയന്ത്രണം ഇങ്ങനെ

പ്രാര്‍ഥനാ നിയന്ത്രണം ഇങ്ങനെ

പള്ളികളില്‍ ദിവസവും അഞ്ച് നേരം നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് സൗദി അറേബ്യ. വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌കാരവുമുണ്ടാകില്ല. ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഭരണകൂടം പുതിയ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഹറം പള്ളികളില്‍ പ്രാര്‍ഥന നടക്കും

ഹറം പള്ളികളില്‍ പ്രാര്‍ഥന നടക്കും

അതേസമയം, മക്കയിലെയും മദീനയിലും ഹറം പള്ളികളില്‍ പതിവ് പോലെ പ്രാര്‍ഥനകള്‍ നടക്കും. സൗദിയില്‍ ഈ രണ്ട് പള്ളികളില്‍ മാത്രമേ ജമാഅത്ത് നമസ്‌കാരങ്ങളും ജുമുഅയും നടക്കൂ. സൗദിയിലെ മതകാര്യങ്ങള്‍ക്കുള്ള പണ്ഡിത സഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

നിര്‍ദേശം ഇങ്ങനെയും

നിര്‍ദേശം ഇങ്ങനെയും

പള്ളികള്‍ അടച്ചിടുത്തന്നത് താല്‍ക്കാലികമാണ്. എന്നാല്‍ ബാങ്ക് വിളി മുടക്കില്ല. ബാങ്ക് വിളി കേട്ടാല്‍ എല്ലാവരും വീടുകളില്‍ വച്ച് തന്നെ നമസ്‌കരിക്കണമെന്നാണ് പുതിയ നിര്‍ദേശം. അതേസമയം, പള്ളികളില്‍ മയ്യത്ത് പരിപാലത്തിനുള്ള സൗകര്യം ഇപ്പോഴും ലഭ്യമാണെന്ന് ഇസ്ലാമിക് കാര്യ മന്ത്രി അബ്ദുല്‍ലത്തീഫ് അല്‍ ശൈഖ് അറിയിച്ചു.

171 പേര്‍ക്ക് രോഗം

171 പേര്‍ക്ക് രോഗം

മയ്യിത്ത് പരിപാലത്തിന് പള്ളികളില്‍ സൗകര്യം ഒരുക്കുമെങ്കിലും ആളുകളെ നിയന്ത്രിക്കും. മയ്യത്ത് നമസ്‌കാരം ഖബര്‍സ്ഥാനില്‍ മാത്രമായി ചുരുക്കി. പള്ളികളില്‍ നമസ്‌കാരം നടക്കില്ല. സൗദിയില്‍ 171 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എല്ലാ സ്ഥാപനങ്ങളും 15 ദിവസം അടച്ചിടും

എല്ലാ സ്ഥാപനങ്ങളും 15 ദിവസം അടച്ചിടും

ഉംറ തീര്‍ഥാടനം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാ രാജ്യാന്തര വിമാനങ്ങളും റദ്ദാക്കി. കടകളും മറ്റും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങളും 15 ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഭക്ഷണം, ഫാര്‍മസി കടകള്‍ക്ക് ഇളവുണ്ട്.

Recommended Video

cmsvideo
Saudi Arabia suspends prayers at mosques to stop spread of virus | Oneindia Malayalam
 ഖത്തറിലെ നിയന്ത്രണം

ഖത്തറിലെ നിയന്ത്രണം

അതേസമയം, ഖത്തറില്‍ എല്ലാ കടകളും ബാങ്കുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. കൊമോഷ്യല്‍ കോപ്ലക്‌സുകളും ഷോപ്പിങ് സെന്ററുകളും പ്രവര്‍ത്തിക്കരുത് എന്നാണ് നിര്‍ദേശം. അതേസമയം, ഭക്ഷണം, മരുന്ന് വില്‍ക്കുന്ന കടകള്‍ക്ക് ഇളവുണ്ട്. ഇന്റസ്ട്രിയന്‍ ഏരിയയുടെ ഒരു ഭാഗം 14 ദിവസത്തേക്ക് അടച്ചു.

ശമ്പളം മുടങ്ങില്ല

ശമ്പളം മുടങ്ങില്ല

ഇന്റസ്ട്രിയന്‍ ഏരിയയിലെ അടച്ചിട്ട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങില്ലെന്ന് ദുരന്തനിവാരണ കമ്മിറ്റി അറിയിച്ചു. 442 കൊറോണ കേസുകളാണ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പള്ളികള്‍ നേരത്തെ ഇവിടെ അടച്ചിട്ടുണ്ട്. ഖത്തരികളല്ലാത്തവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചിരികകുകയാണ്.

അനാവശ്യ കറക്കം വേണ്ട

അനാവശ്യ കറക്കം വേണ്ട

ബാറുകള്‍, സിനിമാ തിയ്യറ്ററുകള്‍, സ്‌കൂളുകള്‍, ഫുട്‌ബോള്‍ മല്‍സരങ്ങള്‍, മറ്റു കായിക പരിപാടികള്‍ എല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. അടുത്ത രണ്ടാഴ്ചത്തേക്കാണ് ഖത്തറില്‍ നിയന്ത്രണം. ആളുകള്‍ വീടുകളില്‍ തന്നെ ഇരിക്കണമെന്നും അത്യാവശ്യ ഘട്ടത്തിലല്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

ആനുകൂല്യങ്ങള്‍

ആനുകൂല്യങ്ങള്‍

ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അടയ്ക്കും. ഇവര്‍ വീടുകളില്‍ നടത്തുന്ന സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ അടച്ചിടുന്നതോടെ ചെറുകിട മേഖലയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും നിലയ്ക്കും. ഇവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 ആറ് മാസത്തെ സമയം

ആറ് മാസത്തെ സമയം

വരുമാനമില്ലെങ്കില്‍ കെട്ടിട വാടകകളും ബാങ്ക് വായ്പകളും അടയ്ക്കാന്‍ പ്രയാസം സൃഷ്ടിക്കും. സ്വകാര്യ മേഖലയ്ക്ക് ഖത്തര്‍ ഭരണകൂടം 7500 കോടി റിയാലിന്റെ സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പാ തിരിച്ചടവുകള്‍ക്ക് ആറ് മാസത്തെ സമയം നല്‍കാന്‍ ഖത്തര്‍ സെന്‍ട്രല്‍ബാങ്ക് നിര്‍ദേശിച്ചു.

ഇളവുകള്‍ ഇങ്ങനെയും

ഇളവുകള്‍ ഇങ്ങനെയും

ബാങ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള പണം ഖത്തര്‍ സെന്‍ട്രല്‍ബാങ്ക് നല്‍കും. ബാങ്ക് വായ്പ എടുത്തവര്‍ക്ക് ആറ് മാസത്തേക്ക് തിരിച്ചടവ് സമയം നീട്ടിയത് പ്രവാസികള്‍ക്ക് ആശ്വാസമാകും. ഭക്ഷണം, മെഡിക്കല്‍ വസ്തുക്കള്‍ എന്നിവയെ ആറ് മാസത്തേക്ക് നികുതിയില്‍ നിന്ന് ഒഴിവാക്കി. വൈദ്യുതി, വെള്ളം നിരക്കുകളിലും ഇളവ് പ്രഖ്യാപിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ആറ് മാസത്തെ വാടക നല്‍കേണ്ടതില്ല.

English summary
Saudi Arabia Suspends Prayers At Mosques, Closed Shops; Qatar Closures on all shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X