കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: കാറോടിച്ചതിന് മനുഷ്യാവകാശ പ്രവര്‍ത്തക പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

റിയാദ്: അസുഖം കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കാറോടിച്ച് പോയ സൗദി മനുഷ്യാവകാശ പ്രവര്‍ത്തകയും ബിസിനസുകാരിയുമായ സ്ത്രീയ്ക്ക് പിഴ ചുമത്തി. ആലിയ അല്‍ ഫരീദ് എന്ന യുവതിയാണ് ട്രാഫിക് പൊലീസിന്റെ പിടിയിലായതും പിഴ ചുമത്തിയതും.

ദീര്‍ഘകാലമായി രോഗത്തിന് അടിമയാണ് സ്ത്രീ. അതിനാല്‍ തന്നെ ഇടയ്ക്കിടെ ആശുപത്രിയിലേയ്ക്ക് പോകേണ്ടതുണ്ട്. സംഭവ ദിവസം കാറോടിയ്ക്കാന്‍ ഇവര്‍ ഡ്രൈവര്‍മാരെ തിരഞ്ഞെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് കാര്യങ്ങള്‍ പൊലീസിെന ധരിപ്പിച്ച ശേഷം ഡ്രൈവ് ചെയ്തു.

Saudi Woman Driving

എന്നാല്‍ ലോക്കല്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ യാത്രയ്ക്കിടെ യുവതിയെ പിടികൂടി. തന്റെ ആരോഗ്യ സ്ഥിതി അത്ര നല്ലതല്ലെന്നും ഉടന്‍ ആശുപത്രിയിലെത്തേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ വിട്ടയക്കണമെന്നും യുവതി ആവശ്യപ്പെട്ടു. അപസ്മാരത്തിന് അടിമയാണ് സ്ത്രീ.

മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നതിനല്ല ഡ്രൈവ് ചെയ്തതെന്നും യുവതി പറഞ്ഞു. ഇതിന് മുമ്പ് രണ്ട് തവണ കാറോടിച്ചതിന് യുവതി പൊലീസ് പിടിയിലായിട്ടുണ്ട്.

English summary
Saudi businesswoman and member of human rights group fined for driving herself to hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X