കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലും ഉച്ചവിശ്രമ നിയമം നിലവില്‍ വന്നു

Google Oneindia Malayalam News

റിയാദ്: ചൂടു കൂടിയതിനാല്‍ ജൂണ്‍ 15 (തിങ്കള്‍ ) മുതല്‍ ഉച്ചക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കുന്നത് സൗദി തൊഴില്‍ മന്ത്രാലയം കര്‍ശനമായി നിരോധിച്ചു.

സൗദി തൊഴില്‍ മന്ത്രി ഡോ: മുഫരിജ് അല്‍ ഹഖ്ബാനിയാണു പുതിയ തൊഴില്‍ നിയമം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. തൊഴിലാളിക്ക് അവന്റെ തൊഴില്‍ അവകാശം വക വെച്ചു കൊടുക്കാനും ഏതെങ്കിലും നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടല്‍ 19911 എന്ന നമ്പരില്‍ വിളിച്ച് പരാതി പറയാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

nitaqat

നിലവില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് 50 ഡിഗ്രിക്കും മുകളിലാണു. റമളാന്‍ മാസത്തില്‍ ചൂട് 60 ഡിഗ്രിക്കും മുകളിലാകുമെന്നാണു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

English summary
Saudi Ministry of Labour announced the decision to introduce the midday break for labourers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X