സൗദി: സിനിമയും സംഗീത കച്ചേരിയും ദുര്‍മാര്‍ഗ്ഗമോ!! മുന്നറിയിപ്പുമായി സൗദി മുഫ്തി

  • By: Sandra
Subscribe to Oneindia Malayalam

റിയാദ്: സിനിമയുടേയും നീതികേടിനെതിരെ മുന്നറിയിപ്പുമായി സൗദി ഗ്രാന്‍ഡ് മുഫ്തി. യാഥാസ്ഥിത രാജ്യമായ സൗദിയില്‍ ഇവ അനുവദിയ്ക്കുന്നത് സദാചാരത്തെയും മൂല്യങ്ങളെയും കളങ്കപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വെള്ളിയാഴ്ച സാബ്ഖ് വാര്‍ത്താ വെബ്ബ്‌സൈറ്റിന് നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തിലാണ് ഗ്രാന്‍ഡ് മുഫ്തി അബുളസിസ് അല്‍ ഷേയ്ക്കിന്റെ പ്രതികരണം. കച്ചേരികൡ പാടുന്നതും സിനിമകളും ദുര്‍മാര്‍ഗ്ഗമാണെന്നായിരുന്നു ടെലിവിഷന്‍ അഭിമുഖത്തിനിടെ നല്‍കിയ മുന്നറിയിപ്പ്.

കച്ചേരിയ്ക്ക് ലൈസന്‍സ്

കച്ചേരിയ്ക്ക് ലൈസന്‍സ്

സൗദിയില്‍ സംഗീത കച്ചേരികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും സിനിമാ പ്രദര്‍ശനം ആരംഭിക്കുന്നതും സംബന്ധിച്ച് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള പ്രതികരണമായാണ് സൗദി സുപ്രീം കൗണ്‍സിലിലെ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രതികരണം.

സംസ്‌കാരത്തിന് ക്ഷതം

സംസ്‌കാരത്തിന് ക്ഷതം

സിനിമകളില്‍ ചിത്രീകരിക്കുന്ന സ്ത്രീലമ്പടന്‍, കാമാതുരന്‍, അസാന്മാര്‍ഗ്ഗി, അന്ധവിശ്വാസി എന്നിവര്‍ സൗദിയുടെ സംസ്‌കാരത്തില്‍ ദുഷിച്ച മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സബ്ഖിന് നല്‍കിയ അഭിമുഖത്തില്‍ മുഫ്തി മുന്നറിയിപ്പ് നല്‍കുന്നു.

 ഇടപഴകല്‍ വേണ്ട

ഇടപഴകല്‍ വേണ്ട

കച്ചേരികളില്‍ പാടുന്നതും അത്ര സിനിമകള്‍ക്ക് അനുമതി നല്‍കുന്നതും നല്ല കീഴ് വഴക്കമല്ല, ഇത് എതിര്‍ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ ഇടപെടാനുള്ള അവസരമൊരുക്കുന്നുവെന്നും മുഫ്തി പറയുന്നു.

മൂല്യശോഷണം

മൂല്യശോഷണം

കച്ചേരികള്‍ക്കും മറ്റും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്ഥലം അനുവദിച്ചു നല്‍കിയാലും പരിപാടി അവസാനിക്കുമ്പോള്‍ അവരെല്ലാം ഒരേ സ്ഥലത്തായിരിക്കും ഉണ്ടാകുകയെന്നും മുഫ്തി ചൂണ്ടിക്കാണിക്കുന്നു. ഇത് മൂല്യങ്ങളെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

 തിന്മയ്ക്കുള്ള വാതില്‍ തുറക്കരുത്

തിന്മയ്ക്കുള്ള വാതില്‍ തുറക്കരുത്

സാംസ്‌കാരികവും ശാസ്ത്രീയവുമായ വിനോദങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ മുഫ്തി തിന്മകള്‍ക്ക് വാതില്‍ തുറന്നുനല്‍കരുതെന്നും അധികൃതരോട് ആവശ്യപ്പെടുന്നു.

ഡ്രൈവിംഗ് സീറ്റില്‍ സ്ത്രീകള്‍ വേണ്ട

ഡ്രൈവിംഗ് സീറ്റില്‍ സ്ത്രീകള്‍ വേണ്ട

സ്ത്രീകള്‍ വാഹനമോടിയ്ക്കുന്നതിനെ കര്‍ശനമായി വിലക്കുന്ന സൗദി ജോലി ചെയ്യുന്നതിനും യാത്ര ചെയ്യുന്നതിനുമുള്‍പ്പെടെ മറ്റ് പല പ്രവര്‍ത്തനങ്ങള്‍ക്കും പുരുഷന്മാരില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും കര്‍ശനമായി നിര്‍ദ്ദേശിയ്ക്കുന്നു. പൊതുസ്ഥലത്തായിരിക്കുമ്പോള്‍ തലമുതല്‍ പെരുവിരല്‍ വരെ മറയ്ക്കാനും സൗദി ആവശ്യപ്പെടുന്നു.

സൗദി അറേബ്യ വിഷന്‍ 2030

സൗദി അറേബ്യ വിഷന്‍ 2030

സൗദി അറേബ്യ വിഷന്‍ 2030 പ്രഖ്യാപനം നടക്കുന്ന ഏപ്രിലില്‍ വിനോദസഞ്ചാരവും വിനോദവും വികസിപ്പിക്കുന്നതിന് വേണ്ടി അത്യാകര്‍ഷകങ്ങളായ പല പരപാടികളാണ് എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി നടത്താന്‍ പദ്ധതിയിട്ടിട്ടുള്ളത്. എന്നാല്‍ വെസ്‌റ്റേണ്‍ സൗദി സര്‍വ്വകലാശാലയില്‍ നടത്താനിരുന്ന അമേരിക്കന്‍ കോമഡി താരം മൈക്ക് എപ്‌സിന്റെ പരിപാടി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു.

സിനിമ വിരുദ്ധത

സിനിമ വിരുദ്ധത

യാഥാസ്ഥിതിക കാഴ്ചപ്പാടുള്ള സൗദി അറേബ്യ സിനിമയയെും പൊതു ഇടങ്ങളില്‍ മദ്യം ഉപയോഗിക്കുന്നതിനേയും ഒരു പോലെ വിലക്കുന്നു.

English summary
He said there is "no good" in singing concerts, insisting that music entertainment and opening cinemas represent a "call for mixing between sexes"
Please Wait while comments are loading...