കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരന്മാര്‍ക്ക് സ്വന്തമായി വീടും കാറും സൗദി സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു

Google Oneindia Malayalam News

ജിദ്ദ: സൗദി പൗരന്മാര്‍ ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും സ്വന്തമായൊരു വീട് എന്ന സ്വപനം പൂവണിയാന്‍ ചിലവാക്കേണ്ടി വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അല്‍വാലീദ് ഫിലോന്ത്രോഫീസിന്റെ സഹായത്തോടെ 10,000 ഹൗസിംങ് യൂണിറ്റുകളും 10,000 കാറും സ്വദേശികള്‍ക്കായി അനുവദിക്കുന്നതായി പ്രിന്‍സ് അല്‍വാലീദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അറിയിച്ചു.

35 വര്‍ഷത്തോളമായി ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് അല്‍വാലീദ് ഫിലോന്ത്രോഫീസ്. നിലവില്‍ ഹൗസിംങ് മന്ത്രാലയത്തിന്റെ കീഴില്‍ വര്‍ഷം ആയിരം വീടുകള്‍ സ്വദേശികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.

alwaleed-saudi-prince

സൗദി ജനസഖ്യയില്‍ യുവാക്കളാണ് മുന്നിലെന്നും എന്നാല്‍ സ്വന്തമായ വീടും കാറും എന്ന സ്വപ്‌നം പലര്‍ക്കും വലിയ പ്രശ്‌നമായി തുടരുകയാണെന്നും പ്രിന്‍സ് അല്‍വാലീദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് വ്യക്തമാക്കി. അര്‍ഹരായവരെ കണ്ടെത്തി സഹായം കൈമാറും. 10 വര്‍ഷം നീണ്ടു നില്‍ക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

English summary
Saudi Prince Alwaleed's billions giveaway starts with free cars, homes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X