കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് വിളിക്കും നിസ്‌ക്കാരത്തിനും ഇടയിലുള്ള സമയം ചുരുക്കണമെന്ന നിര്‍ദേശം ശൂറാ കൗണ്‍സില്‍ തള്ളി...

സൗദി ശൂറാ കൗണ്‍സിലിലെ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടറാണ് മതകാര്യ വിഭാഗത്തോട് ഈ നിര്‍ദേശം നല്‍കിയിരുന്നത്.

Google Oneindia Malayalam News

ജിദ്ദ: ബാങ്ക് വിളിക്കും നിസ്‌ക്കാരത്തിനും ഇടയിലുള്ള സമയം ചുരുക്കണമെന്ന നിര്‍ദേശം സൗദി ശൂറാ കൗണ്‍സില്‍ തള്ളി. നിസ്‌ക്കാരത്തിനായി ബാങ്ക് വിളിച്ചതിന് ശേഷം നിസ്‌ക്കാരം ആരംഭിക്കുന്നത് വരെയുള്ള ഇടവേള കുറയ്ക്കണമെന്നായിരുന്നു നിര്‍ദേശം. സൗദി ശൂറാ കൗണ്‍സിലിലെ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടറാണ് മതകാര്യ വിഭാഗത്തോട് ഈ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ശൂറാ കൗണ്‍സില്‍ നിര്‍ദേശം വോട്ടിഗിംനിടുമെന്നാണ് സൂചന.

പള്ളികളില്‍ നിന്ന് നിസ്ക്കാര സമയമായെന്ന് അറിയിച്ച് ബാങ്ക് വിളിച്ചതിന് ശേഷം അല്‍പസമം കഴിഞ്ഞിട്ടേ നിസ്‌ക്കാരം ആരംഭിക്കുകയുള്ളു. മഗ്രിബ് നിസ്‌ക്കാരം ഒഴികെയുള്ള എല്ലാ നിസ്‌ക്കാരങ്ങളും ബാങ്ക് വിളിച്ചതിന് ശേഷം 20 മിനിറ്റോളം കഴിഞ്ഞാണ് ആരംഭിക്കാറുള്ളത്. സൗദിയില്‍ ബാങ്ക് വിളിച്ചാല്‍ നിസ്‌ക്കാരം കഴിയുന്നത് വരെ കടകമ്പോളങ്ങളും ഷോപ്പിംഗ് മാളുകളും അടച്ചിടണമെന്നാണ് നിയമം.

പഠനം നടത്തണം...

പഠനം നടത്തണം...

ബാങ്ക് വിളിച്ചതിന് ശേഷം നിസ്‌ക്കരിക്കുന്നത് വരെയുള്ള സമയം കുറയ്ക്കണമെന്നായിരുന്നു മതകാര്യ വിഭാഗത്തിന് നല്‍കിയ നിര്‍ദേശം.എന്നാല്‍ ഈ സമയം മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും അഞ്ചു മിനിറ്റായി കുറയ്ക്കണമെന്നായിരുന്നു നിര്‍ദേശം. ഇതുസംബന്ധിച്ച് പഠനം നടത്തണമെന്നും മതകാര്യവിഭാഗത്തോട് ശുപാര്‍ശ ചെയ്തിരുന്നു.

നിര്‍ദേശം തള്ളി, പക്ഷേ വോട്ടിംഗിനിടും...

നിര്‍ദേശം തള്ളി, പക്ഷേ വോട്ടിംഗിനിടും...

ശൂറാ കൗണ്‍സിലിലെ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ അത്വാ അല്‍സിബ്ത്തിയാണ് മതകാര്യ വിഭാഗത്തോട് ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ നിര്‍ദേശം സൗദി ശൂറാ കൗണ്‍സില്‍ തള്ളിയെങ്കിലും വോട്ടിംഗിനിടുമെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചിത സമയം വേണമെന്നില്ല...

നിശ്ചിത സമയം വേണമെന്നില്ല...

ബാങ്ക് വിളിച്ചതിന് ശേഷം നിസ്‌ക്കാരം ആരംഭിക്കുന്നത് വരെയുള്ള സമയം ചുരുക്കുന്നതിന് മതപരമായ വിലക്കില്ലെന്നാണ് അല്‍സിബ്ത്ത്ി പറയുന്നത്. ബാങ്കിനും നിസ്‌ക്കാരത്തിനും ഇടയില്‍ നിശ്ചിത സമയം വേണമെന്ന് ഇസ്ലാമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും...

വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും...

ബാങ്ക് വിളിച്ച്, നിസ്‌ക്കാരം കഴിയുന്നത് വരെ നിലവില്‍ സൗദിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണമെന്നാണ് നിയമം. മഗ്രിബ് നിസ്‌ക്കാരത്തിനൊഴികെ ബാക്കി നിസ്‌ക്കാരത്തിന് മുന്‍പ് ഇരുപത് മിനിറ്റോളം സമയമുണ്ട്. ഇത് അഞ്ചു മിനിറ്റായി കുറയ്ക്കാനാണ് നിര്‍ദേശം വന്നിരിക്കുന്നത്.

English summary
Saudi shura council decision media report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X