കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവജനോത്സവം സംഘടിപ്പിക്കുന്നു

ദുബായിലെ പ്രമുഖ അഡ്വര്‍ടൈസിംങ് കമ്പനിയായ ഇക്വറ്റി പ്ലസ്സ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ 11 വിത്യസ്ത ഇനങ്ങളിലായി നിരവധി പ്രതിഭകള്‍ മാറ്റുരക്കും.

Google Oneindia Malayalam News

ദുബായ്: യുഎഇ ലെ വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് സ്‌കൂള്‍ യുവജനോത്സവം സംഘടിപ്പിക്കുന്നു. ദുബായിലെ പ്രമുഖ അഡ്വര്‍ടൈസിംങ് കമ്പനിയായ ഇക്വറ്റി പ്ലസ്സ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ 11 വിത്യസ്ത ഇനങ്ങളിലായി നിരവധി പ്രതിഭകള്‍ മാറ്റുരക്കും.

ഗ്രൂപ്പ് മത്സരങ്ങളിലും വ്യക്തിഗത ഇനങ്ങളിലും ഓരോ സ്‌കൂളിനും ഓരോ ടീം എന്ന നിലയില്‍ രെജിസ്റ്റര്‍ ചെയ്യാം. അടുത്ത മാസം നാലിനു ആരംഭിക്കുന്ന യുവജനോത്സവം 25 ന് സമാപിക്കും. ഫൈനല്‍ മത്സരങ്ങള്‍ 25ാം തിയ്യതി ദുബായില്‍ ഒരുക്കുന്ന ഫൈനല്‍ വേദിയിലായിരിക്കും അരങ്ങേറുക.

pm

വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിക്കും. കലാപ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവിനെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുവാനുള്ള ഒരു നല്ല വേദി ഒരുക്കുയയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഇക്വറ്റി പ്ലസ്സ് എംഡി ജൂബി കുരുവിള ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയെ കുറിച്ചുള്ള വിവരങ്ങള്‍ സ്‌കൂളുകള്‍ക്ക് കൈമാറിയപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇതിനകം പേര് രെജിസ്ട്രര്‍ ചെയ്തതായും ജൂബി വ്യക്തമാക്കി. സൗജന്യ രെജിസ്‌ട്രേഷന്‍ എന്ന വെബ്‌സൈറ്റ് വഴി സ്‌കൂള്‍ അധിക്രതരുടെ സമ്മതപത്രത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയും.

യുഫെസ്റ്റ് 2016 എന്ന് പേരിട്ടിരിക്കുന്ന പരിപാടി വിവിധ എമിറേറ്റുകളില്‍ ഒരുക്കുന്ന വേദികളിലായിരിക്കും അരങ്ങേറുക. അടുത്ത മാസം നാലാം തിയ്യതി റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലായിരിക്കും ആദ്യ വേദി ഒരുങ്ങുക. അഞ്ചിന് അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍. അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ 11നും, 15 നു ദുബായിലും 18 ന് ഷാര്‍ജയിലുമാണ് വേദികള്‍ ഒരുക്കിയിരിക്കുന്നത്. ഏതാണ്ട് 1600 ലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംങ് മാനേജര്‍ ബിജു അക്കരയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
School Youth Festival at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X