കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ മൃദംഗം ലോകത്തിനു പരിചയപ്പെടുത്തി കുഴല്‍മന്ദം രാമകൃഷ്ണന്‍

Google Oneindia Malayalam News

ഷാര്‍ജ: ഏറ്റവും ദീര്‍ഘമേറിയ മൃദംഗവാദനത്തില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് ജേതാവായ കുഴല്‍മന്ദം രാമകൃഷ്ണന്‍ ഏകത നവരാത്രിമണ്ഡപത്തിലൂടെ സംഗീത ലോകത്തിന് തന്റെ പുതിയ കണ്ടുപിടുത്തമായ ഏറ്റവും ഭാരം കുറഞ്ഞതും എല്ലാ ശ്രുതികളും ഉള്‍ക്കൊള്ളാവുന്നതുമായ മൃദംഗം സമര്‍പ്പിച്ചു. അഞ്ചു കിലോയില്‍ കുറവ് ഭാരം വരുന്ന മൃദംഗത്തിന്റെ അവതരണത്തിലൂടെ കര്‍ണ്ണാടക സംഗീതത്തിനുമാത്രമല്ല ലോകത്തിലെ അന്യ സംഗീത ശാഖകളിലും മൃദംഗത്തിന്റെ വിപുലമായ പ്രചാരത്തിനും വളരെയേറെ സാദ്ധ്യതകള്‍ ഉണ്ടാകുന്നതാണെന്ന് സംഗീതോത്സവത്തിന്റെ മുഖ്യ ഉപദേശകന്‍ സജിത്ത്കുമാര്‍ അഭിപ്രായപ്പെട്ടു.

tek-4108

തിരുവനന്തപുരം നവരാത്രിമണ്ഡപത്തിന്റെ അതേ ചിട്ടയില്‍ ഭാരതത്തിന് പുറത്ത് നടക്കുന്ന ഏക സംഗീത ഉത്സവവും ഗള്‍ഫ് നാടുകളില്‍ നടക്കുന്ന ഏറ്റവും വലിയ ശാസ്ത്രീയസംഗീത ഉത്സവവുമായ ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച 45 സംഗീത വിദ്യാര്‍ത്ഥികളും ജൂനിയര്‍ കലാകാരന്മാരും മണ്ഡപത്തില്‍ സംഗീത ആരാധന നടത്തി. കുമാരി അനുഷ്‌ക എലിസബത്തിന്റെ അരങ്ങേറ്റം, കുമാരി മേഘ ഹരിദാസ്, ശ്രീ മോഹനന്‍ മംഗലശ്ശേരി, എന്നിവരുടെ പ്രതിഭ / വിദ്വാന്‍ സംഗീത ആരാധനയും ശ്രീ അംബിളിക്കുട്ടന്റെ (ബഹറിന്‍) 'പാഹിമാം ശ്രീ വാഗീശ്വരി' (കല്യാണി രാഗം, ആദി താളം) നവരാത്രി കീര്‍ത്തന സമര്‍പ്പണവും നടന്നു.

tek-4092

ഏകത നവരാത്രിമണ്ഡപം ഇത് നാലാം വര്‍ഷമാണ് ഷാര്‍ജയില്‍ സംഘടിപ്പിക്കുന്നത്. ഷാര്‍ജയിലെ അല്‍ഖാന്‍ മര്‍ഹബ റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ദിവസവും വൈകുന്നേരം 7 മുതല്‍ സംഗീതോത്സവം നവരാത്രി ദിനങ്ങളില്‍ നടന്നുവരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ മുതല്‍ സംഗീത അര്‍ച്ചനയും വിജയ ദശമി ദിവസം വിപുലമായ രീതിയില്‍ വിദ്യാരംഭം ചടങ്ങും മണ്ഡപത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

English summary
Sharjah: World's weightless 'mrithangam' introduces Kuzhalmandam Ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X