ഗള്‍ഫ് പ്രതിസന്ധി തീര്‍ക്കാന്‍ ഉപരോധ രാഷ്ട്രങ്ങള്‍ക്ക് താല്‍പര്യമില്ല: ഖത്തര്‍ അമീര്‍

  • Posted By:
Subscribe to Oneindia Malayalam

ദോഹ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അഞ്ച് മാസത്തിലേറെയായി തുടരുന്ന ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഉപരോധ രാഷ്ട്രങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ഖത്തര്‍ ശൂറാ കൗണ്‍സിലിനെ അഭിംസബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും പ്രശ്‌നപരിഹാരത്തില്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ധോണിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് രവിശാസ്ത്രി

സുതാര്യമായാണ് താന്‍ കാര്യങ്ങള്‍ പറയുന്നതെന്ന് ഖത്തര്‍ അമീര്‍ ശൂറാ കൗണ്‍സില്‍ അംഗങ്ങളോട് പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ പറയുമ്പോള്‍ അത് ഉദ്ദേശിച്ചുകൊണ്ടു തന്നെയാണ് പറയുന്നത്. എന്നാല്‍ ഉപരോധ രാഷ്ട്രങ്ങളുടെ താല്‍പര്യം പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരണമെന്നാണെന്നും അമീര്‍ പറഞ്ഞു. ഉപരോധത്തിന് വിധേയരായി കഴിയുന്ന ഖത്തര്‍ ജനതയുടെ ശക്തിയും കരുത്തും ഉപരോധ രാജ്യങ്ങള്‍ കുറച്ചുകണ്ടതായും അദ്ദേഹം പറഞ്ഞു. അതേസമയം ഉപരോധം പുതിയ കരുത്തും അനുഭവവും ഖത്തറിന് സമ്മാനിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപരോധം ഖത്തറിന് ഒരു പാട് നേട്ടങ്ങളുണ്ടായി. രാജ്യത്തിന്റെ ദേശീയ ഐക്യം ശക്തിപ്പെടാനും ജനങ്ങളുടെ നന്‍മകള്‍ പരമാവധി പുറത്തുകൊണ്ടുവരാനും ഇത് സഹായകമായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

qataremir

ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ നാല് അറബ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഇതുവഴി ഖത്തറുമായുള്ള എല്ലാ നയതന്ത്ര-ഗതാഗത-വ്യാപാര ബന്ധവും ഈ രാജ്യങ്ങള്‍ അവസാനിപ്പിച്ചു. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു, ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്നു തുടങ്ങിയവ ആരോപണങ്ങളുയിച്ചായിരുന്നു ഉപരോധം. തുടര്‍ന്ന് ജൂണ്‍ 22ന് അല്‍ജസീറ വാര്‍ത്താ നെറ്റ്‌വര്‍ക്ക് അടച്ചുപൂട്ടണം എന്നതുള്‍പ്പെടെയുള്ള 13 ഇന ആവശ്യങ്ങളുടെ പട്ടികയും ഉപരോധ രാഷ്ട്രങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ തങ്ങള്‍ക്കെതിരായ എല്ലാ ആരോപണങ്ങളും ശക്തമായി നിഷേധിച്ച ഖത്തര്‍, രാജ്യത്തിന്റെ പരമാധികാരത്തെ പണയപ്പെടുത്തുന്ന ഒരു ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്ന നിലപാടിലായിരുന്നു.

English summary
Qatar's emir says neighbouring countries that have imposed a land, sea and air blockade on the Gulf state have no desire to end the crisis in the Gulf

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്